Thursday, October 10, 2013

ഇ-മഷിയിലേക്കൊരു യാത്ര!-മഷിയുടെ പ്രകാശനത്തിനു പോകുന്നതിനുള്ള എന്റെ യാത്ര തുടങ്ങുന്നത് 25ആം തീയതിയാണ്. അതിനു മുൻൻന്പുള്ള ദിവസങ്ങളില് പാലായിലെ 'മരിയസദനം' എന്ന മാനസികാരോഗ്യ പുനരധിവാസ കേന്ദ്രത്തെക്കുറിച്ചുള്ള സ്റ്റോറി തയാറാക്കുന്ന തിരക്കിലായിരുന്നു ഞാന്. അത് തീർർര്ത്തിട്ട് 25ആം തീയതി ഓഫീസിലെത്തിച്ച് അന്ന് രാത്രി കോഴിക്കോടേക്ക് പുറപ്പെടാമെന്നായിരുന്നു മനസ്സില്. ഇടക്ക് സുനൈസ് വിളിച്ചു

എങ്ങനെയാടാ പോകുന്നത്?”

രാത്രി ഇവിടുന്ന് വിടാം"

"ട്രെയിന് ഉൺണ്ടാവുമോ?”

പാത ഇരട്ടിപ്പിക്കല് കാരണം ഉണ്ടാവുമോ എന്നറിയില്ല. അന്വേഷിക്കാം"

അങ്ങനെ എറണാകുളത്ത് ഓഫീസില് ൻചെന്ന് സ്റ്റോറി കൊടുത്ത ശേഷം എറണാകുളത്തു നിന്ന് കോഴിക്കോട് വഴിയുള്ള രാത്രി ട്രെയിനുകളുടെ വിവരം നോക്കിക്കൊണ്ടിരുന്നപ്പോള് വീണ്ടും സുനൈസ് വിളിക്കുന്നു.

അളിയാ, നമുക്ക് നാളെ രാവിലെ പോയാല് പോരേ?”

ഓകെ, അപ്പോ നാളെ രാവിലത്തെ ട്രെയിന് സമയം നോക്കാം"

ശരി. ട്രെയിന് ഇല്ലെങ്കില് ബസ്സില് പോകാം. എന്റെ കൂടെ ഷാഹിദ് ഇക്കയും ഉൺണ്ട്"

ആയിക്കോട്ടെ"

ഭാഗ്യത്തിന് പിറ്റേന്ന് രാവിലെ ട്രെയിന് ഇല്ല. ബസ്സിന് പോകാം എന്നു തീരുമാനിച്ചു. രാവിലെ അഞ്ചരക്ക് പാൽലായില് നിന്നാണ് കോഴിക്കോട് വണ്ടി. രാവിലെ സുനൈസിനെ വിളിക്കുമ്പോള് അവനും ഷാഹിദിക്കയും കൂടി പുറപ്പെട്ട് കഴിഞ്ഞു. അപ്പോ ഞാന് ആരായി?? തോല്വികള് ഏറ്റു വാങ്ങാന് ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി.

എന്ത് പണ്ടാരമെങ്കിലുമാകട്ടെ. ഒറ്റക്കെങ്കില് ഒറ്റക്ക്.

രാവിലെ ഓടിക്കിതച്ച് പാലാ സ്റ്റാന്ഡിലെത്തുമ്പോള് കോഴിക്കോട് ബസ്സ് പുറപ്പെടാന് മുട്ടി നില്ക്കുന്നു. ഓടിച്ചെന്ന് കേറി. ഭാഗ്യത്തിന് ജനാലക്കരികിലെ സീറ്റ് തന്നെ കിട്ടി. അങ്ങനെയാണ് യാത്ര തുടങ്ങുന്നത്. ആ യാത്രക്കിടയിലാണ് ശ്രദ്ധിക്കുന്നത്, ഓരോ ജില്ലയ്ക്കും ഓരോ പ്രത്യേകതകളാണ്.

ഒരല്പം പച്ചപ്പും ചെറിയ പുഴകളുമൊക്കെ കണ്ട് കോട്ടയം കടക്കാം. എറണാകുളത്തെത്തിയാലോ, പച്ചപ്പ് വളരെ അപൂര്വം. കൂറ്റന് കെട്ടിടങ്ങളും തിരക്ക് പിടിച്ച കാഴ്ച്ചകളുമാണ് എറണാകുളത്തുള്ളത്. വഴിയിലൂടെ പോകുന്നവരില് തിരക്കില്ലാത്തവരെ കാണാന് വലിയ ബുദ്ധിമുട്ടാണ്. എറണാകുളത്തിന്റെ പ്രതിഛായ ആ വഴിയാത്രക്കാരുടെ മുഖങ്ങളിലൂടെ വായിച്ചെടുക്കാം.
എറണാകുളം കഴിഞ്ഞ് നാമെത്തുക തൃശൂരാണ്. സുന്ദരമാണ് തൃശൂര്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന സ്ഥാനം മറ്റൊരു ജില്ലക്കും ഇത്ര യോജിക്കില്ല. ഹരിതമാണ് തൃശൂരിന്റെ മുഖഛായ. സുന്ദരിയായ ഒരു നാടന് പെണ്കുട്ടിയെപ്പോലെയാണ് തൃശൂര്. മനസ്സ് കുളുര്ക്കുന്ന കാഴ്ചകള് കണ്ട് നാം എത്തുക പാലക്കാടാണ്.
വരണ്ട ഒരു ജില്ലയാണ് പാലക്കാട്. പച്ചപ്പ് ഇല്ലെന്നല്ല. പക്ഷേ, അവിടുത്തെ കാഴ്ച്ചകള് വരണ്ടതാണ്. പൊടി പിടിച്ചു കിടക്കുന്ന പാതയോരങ്ങളും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതു പോലെ നിസ്സംഗരായി ഇരിക്കുന്ന ആള്ക്കാരും. അങ്ങനെ സുഖകരമല്ലാത്ത കാഴ്ച്ചകള്. വരൺണ്ട പാലക്കാടന് കാഴ്ച്ചകളില് നിന്നും പൊടുന്നനെ നാം എത്തിപ്പെടുക മലപ്പുറത്താണ്.
മലപ്പുറത്തേക്ക് പ്രവേശിക്കുമ്പോള് തന്നെ നാം കാണുന്നത് വഴി വാണിഭക്കാരെയാണ്. എന്നു വെച്ചാല് മാങ്ങ, നെല്ലിക്ക തുടങ്ങി പപ്പായ (കറുമൂസ)യും ജാതിക്കയും വരെ ഉപ്പിലിട്ട് വഴിയരികില് നിരത്തി വെച്ച് കച്ചവടം ചെയ്യുന്ന കച്ചവടക്കാര്. കുറേ ദൂരമുണ്ട് ആ കാഴ്ച്ചകള്. മലപ്പുറത്തെത്തിയപ്പോള് മുതല് ഞാന് ശ്രദ്ധിച്ചത് മലപ്പുറം മൊഞ്ചത്തികളെയായിരുന്നു. മലപ്പുറത്ത് സുന്ദരികള് ഒരുപാടുണ്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷേ, ഒരാളെപ്പോലും കണ്ടില്ല. മലപ്പുറത്തെ സുന്ദരിമാരെപ്പോലെ തന്നെയാണോ  മലപ്പുറവും? സൗന്ദര്യമെല്ലാം തട്ടത്തിനു കീഴില് ഒളിപ്പിച്ചിരിക്കുകയാണോ ഇവള്?
ഒരല്പം നിരാശയോടെയാണ് മലപ്പുറം കടന്നത്.
കോഴിക്കോടും സുന്ദരിയാണ്. മലപ്പുറത്തെച്ചൊല്ലിയുള്ള നിരാശയെല്ലാം കോഴിക്കോട്  മായ്ച്ചു കളഞ്ഞു. കോഴിക്കോട്ടെ ആണുങ്ങളോടുള്ള എന്റെ അസൂയ ഈ അവസരത്തില് ഞാന് ഊന്നിയൂന്നി പറയട്ടെ. സത്യത്തില് ഒരു കൊച്ചു എറണാകുളമാണ് കോഴിക്കോട്. എറണാകുൾളത്തിന്റെ മറ്റൊരു പതിപ്പെന്നും പറയാം.
കോഴിക്കോട് ബസ് സ്റ്റാന്ഡില് ചെന്ന് ബസ്സിറങ്ങുമ്പോള് അഭിമാനമായിരുന്നു മനസ്സില്. അവിടെ നിന്ന് യൂത്ത് ഹോസ്റ്റല് വരെ എത്താന് കുറച്ചു കഷ്ടപ്പെട്ടു. ബസ്സ് സ്റ്റാൻഡില് നിന്ന് ബസ്സ് കേറുമ്പോള് 'യൂത്ത് ഹോസ്റ്റല്, ഈസ്റ്റ് ഹില്, കോഴിക്കോട്' എന്ന അഡ്രസ്സ് മാത്രമേ അറിയൂ. അഡ്രസ്സ് പറഞ്ഞപ്പോള് കണ്ടക്ടര് പരുങ്ങുന്നു.

യൂത്ത് ഹോസ്റ്റലോ? അതെവിടാ?”

അയാള് കുറച്ച് ആലോചിച്ചു. എന്നിട്ട് മനസ്സിലായതു പോലെ തല കുലുക്കി. കുറച്ചു ദൂരം ചെന്നു കഴിഞ്ഞപ്പോള് ഒരു സ്റ്റോപ്പില് എന്നോട് അയാള് ഇറങ്ങിക്കൊള്ളാന് പറഞ്ഞു.

ദാ, ഇവിട്ന്ന് എടത്തേക്ക് തിരിഞ്ഞിറ്റ് കൊറച്ചങ്ങ് നടന്നാ സ്ഥലെത്തും"

കണ്ടക്ടറുടെ വാക്ക് വിശ്വസിച്ച് നടന്നു തുടങ്ങി. ആ നടപ്പില് എനിക്കൊരു കാര്യം മനസ്സിലായി. കുടിച്ച വെള്ളത്തില് കണ്ടക്ടര്മാരെ വിശ്വസിക്കരുത്. നടന്ന് നടന്ന് ചങ്ക് വെള്ളമായപ്പോള് ഒരു കടയിലേക്ക് കയറിച്ചെന്ന് യൂത്ത് ഹോസ്റ്റല് എവിടെയാണെന്ന് അന്വേഷിച്ചു. അവര്ക്കും വലിയ പിടിയില്ല. കടയില് നിന്ന ഒരാള്ക്ക് അറിയാമെന്നു തോന്നുന്നു. അയാള് ചോദിച്ചു;

ഈസ്റ്റ് ഹില്ല് അല്ലേ?”

അതെ"

ദാ, ഇവിട്ന്ന് കൊറച്ചങ്ങ് നടന്നാ മതി"

നേരത്തേ കേട്ട ഒരു 'കൊറച്ചി'ന്റെ കാര്യം ഓറ്മയുണ്ടായിരുന്നതു കൊണ്ട് ഞാന് ചോദിച്ചു;

എത്ര ദൂരമുണ്ടാവും?”

, ഒരു ഒന്നര കിലോമീറ്ററ്!”

പിന്നെ ഒന്നും നോക്കിയില്ല. നേരെ ഒരു ഓട്ടോയില് കേറി. വണ്ടിയുടെ പിസ്റ്റണ് മാറ്റിയിട്ട് ഒരുപാടായിട്ടില്ലാത്തതു കൊണ്ട് കയറ്റം കേറില്ല എന്ന് ഓട്ടോക്കാരന്. എന്ത് കുന്തമെങ്കിലുമാകട്ടെ; സമ്മതിച്ചു.

യൂത്ത് ഹോസ്റ്റലിലേക്ക് കയറുമ്പോള് അകത്ത് രണ്ടു പേരേയുള്ളൂ. രണ്ടു പേരെയും എനിക്ക് മനസ്സിലായില്ല. കൂട്ടത്തിലൊരാള് "അബ്ദുല് ബാസിത്ത് ഇ റ്റി പി എ അല്ലെ?' എന്നൊരു ചോദ്യം. 'അതെ' എന്നു മറുപടി പറയുമ്പോഴാണ് മറ്റേയാള്ക്ക് എന്നെ മനസ്സിലാകുന്നത്. എന്നിട്ട് എന്നെയൊന്നു വെല്ലു വിളിച്ചു. 'ഞങ്ങളെ കണ്ടുപിടിക്കാന് പറ്റുമോ?' എനിക്കാണെങ്കില് ഒരൈഡിയയും ഇല്ല. കൂലങ്കഷമായി ആലോചിക്കുന്നതിനിടയിലാണ് 'ഇടങ്ങേറുകാരന്' എന്ന് അറിയാതെ രണ്ടു പേരില് ആരുടെയോ വായില് നിന്നു വീണത്. അങ്ങനെ റിനുവിനെ മനസ്സിലായി. പിന്നീട് സംസാരിക്കുന്നതിനിടയില് ഞാന് വരുമ്പോള് തന്നെ എന്നെ തിരിച്ചറിഞ്ഞു കളഞ്ഞ പുലിക്കുട്ടിയേയും മനസ്സിലാക്കിയെടുത്തു, റോബി. 'മറ്റുള്ളവരൊക്കെ എവിടെ?' എന്നന്വേഷിക്കുമ്പോള് ഊണു കഴിക്കാന് പോയെന്ന് അവര് പറഞ്ഞു. അപ്പോഴാണ് അകത്തു നിന്ന് മറ്റൊരാള് വരുന്നത്. ഇത്തിരി പ്രായമുള്ള ആളാണ്. 'ആരാ ഇത്?' എന്ന് പതിയെ റോബിയോട് ചോദിച്ചു. 'ഷാജി മാത്യൂ സര്' എന്നു മറുപടിയും കിട്ടി. സത്യം പറഞ്ഞാല് അന്തം വിട്ടു പോയി. മണ്ടൂസിന്റെ സൃഷ്ടാവ്!! ആദ്രവോടെ ചെന്ന് സ്വയം പരിചയപ്പെടുത്തി. ഞങ്ങള് സംസാരിച്ചിരിക്കുമ്പോള് സുനൈസും ഷാഹിദിക്കയും വന്നു. അവര് ഞങ്ങള് മൂന്നു പേര്ക്കുള്ള ഭക്ഷണവും കൂടി കൊണ്ടു വന്നിരുന്നു. ഭക്ഷണം കഴിച്ചിറങ്ങിയപ്പോള്, ദേ നില്ക്കുന്നു സംഗീതേട്ടന്. സംഗീതേട്ടന് ഫോണ് ചെയ്യുകയായിരുന്നു അപ്പോള്. എന്നെ കണ്ട പാടെ "ബാസിത്തേ" എന്നു വിളിച്ച് ഹസ്തദാനം തന്നു. കുറച്ചു കഴിഞ്ഞ് വദൂദിക്ക വന്നു. വദൂദിക്ക തന്റെ ബ്ലോഗിന്റെ പേരൊക്കെ പറഞ്ഞ് ഒരു സെലബ്രെറ്റി മൂഡില് നില്ക്കുമ്പോള് പെട്ടെന്നാണ് റിനു വന്ന് ചോദിച്ചത്;

"(ബ്ലോഗിന്റെ പേര്) നഖക്ഷതങ്ങള് (അല്ലേ)?”

വദൂദിക്ക ഒന്നു ചമ്മി. പക്ഷേ, പെട്ടെന്ന് അതില് നിന്നും ഞെട്ടിയുണര്ന്ന് ഒരു കിടിലന് മറുപടി;

അല്ലടാ, കിന്നാരത്തുമ്പികള്"

സംഘത്തില് ഒരു പൊട്ടിച്ചിരി മുഴങ്ങി. അതിനിടയില് അഷ്രഫിക്ക വന്നു. പിന്നീട് ഓരോരുത്തരായി വന്നു കൊണ്ടിരുന്നു. അതിനിടയില്, ജീവിതത്തില് ഒരിക്കല് പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഞങ്ങള് ജന്മാന്തരങ്ങളുടെ പരിചയമുള്ളവരെപ്പോലെയായിക്കഴിഞ്ഞിരുന്നു. മനസ്സ് തുറന്ന് സംസാരിക്കുന്നതിനിടയിലാണ് ഒരു കാര് മുറ്റത്തേക്ക് എത്തുന്നത്.

ഡോക്ടറുടെ കാറാ"

ആരോ പറഞ്ഞു. ഡ്രൈവിംഗ് സീറ്റില് നിന്നും ഡോക്ടര് അബ്സാര് മുഹമ്മദ് എന്ന അബ്സാറിക്ക ഇറങ്ങി. 'ഇന് ഹരിഹര് നഗറി'ല് സിദ്ധീക്ക് ജഗദീഷിനോട് ചോദിക്കുന്ന പ്രശസ്തമായ ഡയലോഗ് പോലൊന്നാണ് ഞാന് അപ്പോള് ഓര്ത്തത്;
'ഇതാണോ ഡോക്ടര്? ഡോക്ടര് ആണെങ്കില് കുറച്ചൊക്കെ ജാഡ വേൻണ്ടേ?'
ഞാന് ചെന്ന്  ഹസ്തദാനം നല്കി സ്വയം പരിചയപ്പെടുത്തി;

അബ്ദുല് ബാസിത്ത്"

അബ്സാറിക്ക കുറച്ച് ആലോചിച്ചു.

ങാ, ഇ ടി പി എ!” എന്നിട്ട് കലര്പ്പില്ലാത്ത ഒരു ചിരിയും. അപ്പൊ നോക്കുമ്പോള്, റിയാസിക്ക നില്ക്കുന്നു. റിയാസിക്കയോടും ഞാന് സ്വയം പെര് പറഞ്ഞ് പരിചയപ്പെടുത്തി.പെട്ടെന്ന് റിയാസിക്ക ഒറ്റചോദ്യം;

ഇത്രേം ഒള്ളല്ലേ?'

ഒരു ചിരിക്കുള്ള വക അവിടുന്ന് കിട്ടി. അപ്പോഴാണ്  റോബി ബിസ്കറ്റും ചായയും വാങ്ങാന് പോകാന് തുടങ്ങിയത്. പെട്ടെന്ന് റിയാസിക്ക റോബിനെ വിളിച്ചു.

ഡാ നിന്നേ, ഒരു കാര്യം പറയട്ടെ"

എന്താണ് സംഭവം? ഞങ്ങള് പരസ്പരം മുഖത്തേക്ക് മുഖം നോക്കി ടെന്ഷനടിച്ച് പണ്ടാരമടങ്ങിപ്പോയി. ആകാംക്ഷയുടെ നിമിഷങ്ങള്. കനത്ത നിസബ്ദത പരന്നു, അവിടെ. റിയാസിക്ക പറഞ്ഞു;

ഡാ, ടൈഗര് ബിസ്കറ്റ് വാങ്ങിയാ മതി കേട്ടോ"

ഒരു നിമിഷത്തെ നിശബ്ദത. പിന്നെ അവിടെ ഒരു പൊട്ടിച്ചിരി മുഴങ്ങി. ഇതാണ് സുപ്രസിദ്ധമായ 'ടൈഗര് ബിസ്കറ്റ്' സംഭവം. ഇതിനിടയില് അഷ്രഫിക്ക വന്നു.
അല്പം കഴിഞ്ഞ് ദാ വരുന്നു, വേറൊരാള്. അധികം പൊക്കമില്ലാത്ത, എന്നാല് അത്യാവശ്യം വണ്ണമുള്ള, ഊശാന് താടിയൊക്കെ വെച്ച് കഴുത്തിലൂടെ ഒരു ക്യാമറയൊക്കെ തൂക്കി ചോദ്യം ചിഹ്നം പോലെ ഒരാള്. വന്ന് പേര് പറഞ്ഞു;

അജിത്ത് സുബ്രഹ്മണ്യം"

'അജിത്ത് സുബ്രഹ്മണ്യം?' ഞങ്ങള് പരസ്പരം നോക്കി. 'അതാരപ്പാ?' അപ്പോ ചോദ്യ ചിഹ്നം തന്നെ മറ്റൊരു പേര് പറഞ്ഞു;

ഉട്ടോപിയന്!”

പിന്നെ കുറച്ചു നേരം അവിടെ അജിത്തേട്ടന്റെ രൂപവും പേരും തമ്മിലുള്ള പൊരുത്തക്കേടുകളെപ്പറ്റിയുള്ള ചര്ച്ചയായിരുന്നു.
അപ്പോഴാണ് ബ്ലോഗ് രംഗത്തെ കുലപതി, ബെര്ലി തോമസ് അവിടെയെത്തുന്നത്. പിന്നെ ബെര്ലിച്ചേട്ടന്റെ ഒപ്പം നിന്ന് ഫോട്ടോയെടുക്കാനുള്ള ആവേശമായിരുന്നു ഞങ്ങള്ക്ക്. ഇടക്കെപ്പൊഴോ മറ്റൊരു ക്യാമറയൊരുമായി മറ്റൊരാള്. മലയാളി ആണെന്നേ പറഞ്ഞുള്ളൂ. പിന്നെ, പഴയകാല ബ്ലോഗര്മാരില് ഒരാളായ സാബുച്ചേട്ടന്, രൂപച്ചേച്ചി, ശംസുദ്ദീനിക്ക, ലീല ടീച്ചര്... അങ്ങനെ ഓരോരുത്തരായി വന്നു കൊണ്ടിരുന്നു.

ജി. സുധാകരന് സാര് വന്ന് ഉടന് തന്നെ ചടങ്ങ് തുടങ്ങി. അല്പം കഴിഞ്ഞാണ് പി. കെ. ഗോപി സാര് വരുന്നത്. ആമുഖ പ്രസംഗത്തില് ബെഞ്ചിയേട്ടന് സൂചിപ്പിച്ചത് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് തുടങ്ങാനുണ്ടായ സാഹചര്യമാണ്. ശേഷം, വളരെ ഹ്രസ്വമായി, എന്നാല് സമഗ്രമായി സംസാരിച്ച് ബെര്ലിച്ചേട്ടന് ചടങ്ങ് ഉത്ഘാടനം ചെയ്തു. പിന്നീട് നടന്നത് നമ്മുടെ അഭിമാനം വാനോളമുയര്ത്തുന്ന ചടങ്ങായിരുന്നു. നമ്മുടെ ഇ-മഷിയുടെ പ്രകാശനം. നിര്ത്താതെ ഉയര്ന്ന കരഘോഷത്തോടെ പ്രൗഢമായി ആ ചടങ്ങ് നിര്വഹിക്കപ്പെട്ടു.

പ്രകാശനത്തിനു ശേഷം ജി. സുധാകരന് സാര് നടത്തിയ പ്രസംഗം എന്നെ അത്ഭുതപ്പെടുത്തി. അറിവിന്റെ ഒരു മഹാസാഗരമാണ് അദ്ദേഹം. കാലിക സമൂഹത്തില് ബ്ലോഗര്മാരുടെ പ്രസക്തി ഊന്നിപ്പറഞ്ഞ അദ്ദേഹം സമൂഹത്തില് നട്ടെല്ല് നിവര്ത്തി ജീവിക്കാനുള്ള തന്റേടവും നമുക്കുണ്ടാവണം എന്ന് ഓര്മിപ്പിച്ചു. ശേഷം പി. കെ. ഗോപി സാറും സൂചിപ്പിച്ചത് ജി. സുധാകരന് സാറിന്റെ തുടര്ച്ചയാണ്. 'കണ്ണിലൊരു മുള്ളു കൊണ്ടാല് ടേക്ക് ഇറ്റ് ഈസി, നെഞ്ചിലൊരു പഞ്ച്ൿ കൊണ്ടാല് ടേക്ക് ഇറ്റ് ഈസി' എന്ന ന്യൂ ജെനറേഷന് പ്രവണതയെ ചോദ്യം ചെയ്ത അദ്ദേഹം ആഹ്വാനം ചെയ്തത് നെഞ്ചിലൊരു പഞ്ച് കൊണ്ടാൽല് തിരിച്ചും കൊടുക്കാനുള്ള ആര്ജവം നമുക്കുണ്ടാവണം എന്നാണ്. ശേഷമായിരുന്നു ഷാജി മാത്യൂ സാറിന്റെ മായാജാലം. മിനിട്ടുകള്ക്കുള്ളില് ജി. സുധാകരന് സാറിന്റെയും പി. കെ. ഗോപി സാറിന്റെയും കാരിക്കേച്ചര്  വരച്ച് ഞങ്ങളെയെല്ലാം ഞെട്ടിച്ചു കളഞ്ഞു സാര്. ശേഷം, ബ്ലോഗിലൂടെ തന്നെ ഉയര്ന്നു വന്ന അനേകം പേരില് ഒരാളായ ജിലുവിന്റെ കവിതാസമാഹാരത്തിന്റെ പ്രകാശനം നിര്വഹിക്കപ്പെട്ടു. പിന്നീട് ആശംസാ പ്രസംഗങ്ങളുമായി ലീല ടീച്ചര്, സാബുച്ചേട്ടന് തുടങ്ങിയവര്. കൃതജ്ഞത അര്പ്പിച്ച് സംസാരിക്കുന്നതിനിടയില് അബ്സാറിക്ക ഒരു നിര്ദേശം മുന്നോട്ടു വെച്ചു. മികച്ച ബ്ലോഗര്ക്കുള്ള കേരള സര്ക്കാറിന്റെ ഒരു അവാര്ഡ് ഏര്പ്പെടുത്തിയാല് നന്നായിരിക്കും എന്ന് സൂചിപ്പിച്ച അബ്സാറിക്ക ഈ ആവശ്യമറിയിച്ചു കൊണ്ടുള്ള  ലിങ്ക് സുധാകരന് സാറിന് എറിഞ്ഞു കൊടുക്കും എന്നും ഭീഷണിപ്പെടുത്തി.

ചടങ്ങ് അവസാനിച്ച ശേഷം ഫോട്ടോ സെഷനായിരുന്നു. പി. കെ ഗോപി സാറുള്പ്പെടെ ബ്ലോഗര്മാരെല്ലാം ഉള്പ്പെട്ട ഒരു ഗ്രൂപ്പ് ഫോട്ടോ ഉള്പ്പെടെ കുറേയധികം ഫോട്ടോകള് ആ സമയത്ത് എടുത്തു. ക്യാമറയുമായി ഓടി നടന്ന് ഫോട്ടോകള് പകര്ത്തിയത് സംഗീതേട്ടനും അജിത്തേട്ടനും മലയാളിച്ചേട്ടനും ആയിരുന്നു. ആ സമയത്ത് പി. കെ. ഗോപി സാറിനൊപ്പം നിന്ന് എനിക്കൊരു ഫോട്ടോ എടുക്കാന് കഴിഞ്ഞു എന്നത് തന്നെ എന്റെ ഒരു ഭാഗ്യമായി ഞാന് കരുതുന്നു.

ശേഷം ഓരോരുത്തരായി യാത്ര പറഞ്ഞു പോയിത്തുടങ്ങി. അപ്പോള് കുഞ്ഞാക്ക ഇ- മഷി വിതരണം ചെയ്യാന് തുടങ്ങിയിരുന്നു.

ഒരു കോപ്പി 30 രൂപ. സ്പെഷ്യല് ഡിസ്കൗണ്ട് പ്രകാരം 3 കോപ്പി ഒരുമിച്ചെടുത്താല് 100 രൂപ മാത്രം!”

നല്ല കച്ചോടം അല്ലേ? പക്ഷേ, അങ്ങനെ വാങ്ങിക്കാനും ആള്ക്കാരുണ്ടായി എന്നതാണ് സത്യം.

ഞാനും സുനൈസും റിനുവും കൂടി പിറ്റേന്ന് പോകാമെന്നാണ് തീരുമാനിച്ചിരുന്നത്. ശേഷം തീരുമാനത്തിന് മാറ്റം വരുത്തി അന്നു തന്നെ പോകാം എന്നു തീരുമാനിച്ചു. അബ്സാറീക്ക ബസ് സ്റ്റോപ്പ് വരെ കാറില് കൊണ്ടു വിട്ടു. കോട്ടയം, എറണാകുളം ഭാഗത്ത് കൊടുക്കാനുള്ള ഇ-മഷിയുടെ ഒരു കെട്ടും ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നു.

ഞാനും സുനൈസും റിനുവും വദൂദിക്കയും റോബിയും റെയില്വേ സ്റ്റേഷനിലെത്തി. സുനൈസിന്റെ വീട്ടിലേക്ക്, ആലുവയിലേക്കാണ് ഞങ്ങളുടെ യാത്ര. ട്രെയിന് സമയം അന്വേഷിക്കുമ്പോള് 11 മണിക്കാണ് ട്രെയിന്. കുറച്ചു നേരം അവിടെ, കോഴിക്കോട് റെയില്വേ സ്റ്റേഷനിലിരുന്ന് വായില് നോക്കി സമയം കളഞ്ഞു. പിന്നെയും ഒരുപാട് സമയം ഉണ്ട്. ഇടക്ക് വദൂദിക്കയുടെ ട്രെയിന് വന്നു. റോബി ബസ്സില് പോകുന്നു എന്ന് പറഞ്ഞ് പോയി. വീണ്ടും ഞങ്ങള് ത്രിമൂര്ത്തികള് ബാക്കിയായി. ചുമ്മാ പുറത്തേക്കൊന്ന് പോയി ചുറ്റിയടിച്ച് വരുമ്പോഴാണ് ഒരാള് വന്ന് '10 രൂപ തരാമോ?' എന്നു ചോദിക്കുന്നത്. പൈസ എടുത്ത് കൊടുത്തിട്ട് സുനൈസ് 'പത്ത് രൂപ മതിയോ?' എന്ന് ചോദിക്കുമ്പോള്  'ഒരു പത്ത് മുപ്പത് രൂപ തരാമോ?' എന്നായി അയാള്. ശേഷം അയാള് കഥ പറയാന് തുടങ്ങി. സന്തോഷ് പണ്ഢിറ്റിന്റെ സിനിമകളെപ്പോലും വെല്ലുന്ന, മനുഷ്യനെ വെറുപ്പിച്ച് പണ്ടാരടക്കുന്ന ഒന്നാം തരം ൢകള്ളക്കഥ.അയാളുടെ കയ്യില് നിന്ന് രക്ഷപ്പെട്ട് വരുമ്പോഴേക്കും ട്രെയിന് വന്നു. അത്ഭുതം, ട്രെയിന് നേരത്തേ വന്നു!! ഇനിയിപ്പോ ഇന്നലെ ഈ സമയത്ത് വരേണ്ട ട്രെയിന് ആയിരുന്നോ ആവോ??

ഓടിച്ചാടി ട്രെയിനില് കേറി. ട്രെയിനില് നല്ല തിരക്ക്. ഒരു കാലിന്റെ പകുതി മാത്രം നിലത്ത് കുത്തി വളരെ കഷ്ടപ്പെട്ടാണ് ട്രെയിനില് നിന്നത്. ഒന്നോ രണ്ടോ സ്റ്റോപ്പുകള് കഴിഞ്ഞപ്പോള് മുകളില് ബെര്ത്തിലിരുന്ന കുറച്ച് പേര് ഇറങ്ങി. നോക്കുമ്പോള് അവിടെ ബാക്കിയുള്ളത് മൂന്നു പെണ്കുട്ടികളാണ്. പിന്നെ ഒന്നും നോക്കിയില്ല. മുകളിലേക്ക് കേറി. ആദ്യമൊക്കെ ഞങ്ങളുടെ സംസാരമൊന്നും ശ്രദ്ധിക്കാതെ ജാഡ കാണിച്ച് അവര് ഇരുന്നു. പക്ഷേ, പതിയെ അവര് ഞങ്ങളെ ശ്രദ്ധിച്ചു തുടങ്ങി. ഞങ്ങളാരാ മൊതലുകള്!! പിന്നെ ഒട്ടും വൈകിയില്ല. ഞാന് കേറി മുട്ടി. മാംഗ്ലൂരില് നിന്ന് നഴ്സിംഗ് കോഴ്സ് പൂര്ത്തിയാക്കി നാട്ടിലേക്ക് പോവുകയാണ് അവര്. കോട്ടയത്താണ് വീട്. അവര്ക്ക് ഇ-മഷി വില്ക്കാനുള്ള എന്റെ ശ്രമം ദയനീയമായി പരാജയപ്പെട്ടു. വായിക്കുക എന്ന ദുശീലം അവര്ക്കാര്ക്കും ഇല്ലത്രേ! പിന്നെ ഒന്നു രണ്ട് മണിക്കൂറുകള് അവരുമായി സംസാരിക്കുകയായിരുന്നു ഞങ്ങളുടെ പ്രധാന ജോലി.

ആലുവയില് ഇറങ്ങി അവിടെ നിന്നു പെരുമ്പാവൂരെത്തിയ ഞങ്ങള് അവിടെ നിന്നും സുനൈസിന്റെ ബൈക്കിലാണ് അവന്റെ വീട്ടിലേക്ക് പോകുന്നത്. 14 കിലോമീറ്ററുകളോളമുണ്ട് അവന്റെ വീട്ടിലേക്ക്.
വീട്ടിലെത്തിയപ്പോ അര്ദ്ധരാത്രി കഴിഞ്ഞു. അധികം താമസിക്കാതെ ഞങ്ങള് ഉറങ്ങി.
പിറ്റേന്ന് രാവിലെ ചിരട്ടപ്പുട്ടായിരുന്നു പ്രഭാതഭക്ഷണം. ഞാനും റിനുവും പുട്ട് വെട്ടി വിഴുങ്ങുന്ന ഫോട്ടോ ഇതിനകം ഹിറ്റ് ആയതാണല്ലോ. അന്ന്, ജുമുഅ കഴിഞ്ഞപ്പോഴാണ് സുനൈസ് മറ്റൊരു കാര്യം പറയുന്നത്. നിഷേച്ചിയുടെ തൃപ്പൂണിത്തുറയിലുള്ള വീട്ടില് ഇ-മഷി എത്തിക്കാമെന്ന് സുനൈസ് ഏറ്റതായിരുന്നു. പക്ഷേ, ഞാന് തൃപ്പൂണിത്തുറ വഴിയാണ് പോകുന്നതെന്നറിഞ്ഞപ്പോള് നിഷേച്ചിക്ക് ഇ-മഷി എത്തിക്കാമോയെന്ന് എന്നോട് ചോദിച്ചു. എനിക്ക് സമ്മതം.
അങ്ങനെ അന്ന് വൈകുന്നേരം തൃപ്പൂണിത്തുറക്ക് വെച്ചു പിടിച്ചു. റിനുവും കൂടി വരാം എന്നു പറഞ്ഞെങ്കിലും അവന്റെ ട്രെയിനു സമയമായി എന്നറിഞ്ഞതു കൊണ്ട് അവന് പോയി. പിന്നെ ഞാന് ഒറ്റക്കായി യാത്ര.

നിഷേച്ചിയുടെ ഫ്ലാറ്റ് കണ്ടു പിടിക്കാന് കുറച്ച് പാടുപെട്ടു. ഫ്ലാറ്റിലെത്തുമ്പോള് നിഷേച്ചിയും രണ്ട് മക്കളും കൂടിയിരുന്ന് 'മാതൃഭൂമി ന്യൂസ്' കാണുകയായിരുന്നു.

'ദാ, ഇപ്പൊ കാണിച്ചതേയുള്ളൂ നമ്മുടെ പ്രകാശന പരിപാടി' എന്ന് നിഷേച്ചി
. ഇടക്ക് ചായ തന്നു. എറണാകുൾത്തു നിന്ന് രാത്രി ഈരാറ്റുപേട്ടക്ക് ബസ്സില്ല എന്ന് ഞാന് അറിഞ്ഞിരുന്നുനിഷേച്ചി ആരെയെല്ലാമോ വിളിച്ചു ചോദിച്ചു. ബസ്സ് ഉണ്ട് എന്ന് കിട്ടിയ വിവരം വെച്ച് എന്നെ നിഷേച്ചിയുടെ ഭര്ത്താവ് ബസ് സ്റ്റോപ്പില് കൊണ്ടു വിട്ടു. 8.30 മുതല് അവിടെ നില്ക്കാന് തുടങ്ങിയ എനിക്ക് ബസ്സ് കിട്ടുന്നത് രാത്രി ഏറെ വൈകിയാണ്!! ഇടക്ക് റിയാസിക്ക കുറേ പ്രാവശ്യം വിളിച്ചുകുഴപ്പമില്ല എന്നു പറഞ്ഞ് ഞാന് സമാധാനിപ്പിച്ചു കൊണ്ടിരുന്നു.

വീട്ടിലെത്തുമ്പോള് രാത്രി ഏറെ താമസിച്ചു. എത്താറായപ്പോള് റിയാസിക്കയെ വിളിച്ചു പറഞ്ഞു, എത്തിയെന്ന്. അപ്പോ, റിയാസിക്കയുടെ ചോദ്യം;

ഇനി മനസമാധാനമായിട്ട് ഞാന് കിടന്നുറങ്ങിക്കോട്ടെ?”


ആ സ്നേഹത്തിനു മുന്നില് നന്ദിയോടെ....