Wednesday, May 22, 2013

കാണാത്ത കാഴ്ചകള്‍ കാണേണ്ട കാഴ്ചകള്‍ ആകുന്നു!


ഇതൊരു വല്ലാത്ത ചതി ആയിപ്പോയി.
സൂര്യ ടിവിയിലെ മലയാളി ഹൗസ്‌ നിർത്താന്‌ പോകുന്നെന്ന്!
കുറച്ചു ദിവസങ്ങളായി രാത്രി 8 മുതല്‌ 9 വരെ നല്ലൊരു ടൈം പാസ്‌ ആയിരുന്നു ഈ പ്രോഗ്രാം. ഗ്രാൻഡ്മാസ്റ്ററിന്റെയും രാഹുൽ ഈശ്വറിന്റെയും ഒക്കെ നോൺ വെജ്‌ ചർച്ചകളും തിങ്കളിന്റെ ഐറ്റം ഡാൻസുകളും സിന്ധു ജോയിയും സന്തോഷ്‌ പണ്ഡിറ്റുമായിട്ടുള്ള ചില കൈ കൊട്ടിപ്പാട്ടുകളും... അങ്ങനെ സംഗതി കിടിലം ആയിരുന്നു.
ചാനലിലൂടെ സംപ്രേഷണം ചെയ്യാത്ത ചില ചൂടൻ രംഗങ്ങൾ കാണണമെങ്കില്‌ യൂടൂബില്‌ 'മലയാളി ഹൗസ്‌ കാണാത്ത കാഴ്ചകള്‌' എന്ന് സെർച്ച്‌ ചെയ്തു നോക്കൂ. കാണാത്ത കാഴ്ച്ചകളുടെ ചില സാമ്പിള്‌ വെടിക്കെട്ടുകള്‌ കേട്ടോളൂ-
ഒരു ചർച്ച. ചർച്ചയില്‌ പങ്കെടുക്കുന്നത്‌ ജി. എസ്‌. പ്രദീപ്‌, രാഹുല്‌ ഈശ്വര്‌, തിങ്കള്‌, പിന്നെ വേറൊരാളും.
ജി. എസ്‌. പ്രദീപ്‌ തിങ്കളിനോട്‌-
"രണ്ടു വാക്കുകളുള്ള ഒരു വാചകം പറയാം. രണ്ടു വാക്കുകളുടെയും ആദ്യത്തെ അക്ഷരങ്ങള്‌ പരസ്പരം മാറ്റി പറയണം"
"ഓകെ"
"ശെരി, തല മുട്ടരുത്‌"
തിങ്കൾ ഒന്നാലോചിച്ചു.
"മുട്ടൽ തല?"
"അല്ല അല്ല. ആദ്യത്തെ അക്ഷരങ്ങൾ മാത്രം മാറ്റിയാല്‌ മതി.
രാഹുല്‌ ഈശ്വർ ചിരിക്കുന്നു.
തിങ്കള്‌ ആലോചിക്കുന്നു.
"അയ്യേ"
"എന്ത്‌ അയ്യേ? 'തല മുട്ടരുത്‌' വാട്സ്‌ റോങ്‌?"- രാഹുല്‌
"അയ്യേ"- വീണ്ടും തിങ്കള്‌
അപ്പോള്‌ ജി. എസ്‌. പ്രദീപ്‌,
"അങ്ങനെ മുട്ടിയാല്‌ 'തല മുഴയ്ക്കും"
"അയ്യേ"
അങ്ങനെ ഒരുപാട്‌ നാള്‌ മുട്ടിയാല്‌ 'ഇല മുടിയും"
ഇതാണ്‌ ചർച്ച. എങ്ങനെയുണ്ട്‌?
മറ്റൊന്ന്-
ചർച്ച.
പങ്കെടുക്കുന്നത്‌ സിന്ധു ജോയി, നീനാ കുറുപ്പ്‌, തിങ്കള്‌, പിന്നെ പേരറിയില്ലാത്ത കുറേ പെണ്ണുങ്ങളും.
തീർത്തും പയ്യെ സംസാരിക്കുന്നതു കൊണ്ട്‌ നന്നായി കേൾക്കാൻ പറ്റുന്നില്ല.
ഇടക്ക്‌ നീനാ കുറുപ്പ്‌ തന്റെ റ്റീ-ഷർട്ട്‌ പൊക്കി പൊക്കിളിനു മുകളില്‌ വെച്ച്‌ കെട്ടിയിട്ട്‌ പറയുന്നു,
"ഞാന്‌ നാളെ മുതല്‌ ഇങ്ങനെ നടക്കാന്‌ പോകുന്നു"
അത്‌ കേട്ട്‌ ആർത്തു ചിരിക്കുന്ന മറ്റുള്ളവർ.
മറ്റൊരാളുടെ റ്റി-ഷർട്ട്‌ പൊക്കി വയറ്‌ നോക്കുന്ന സിന്ധു ജോയി. അവരുടെ ചുരിദാറ്‌ പൊക്കി മറ്റൊരാള്‌ വയറ്‌ നോക്കുന്നു.
വയറു കാണല്‌ ചടങ്ങ്‌ സൂപ്പറല്ലേ?
മറ്റൊന്ന്-
ചർച്ച-
സന്ദീപ്‌ എന്ന സാൻഡി, തിങ്കള്‌
തിങ്കള്‌-" - ""എന്നു വെച്ചാല്‌ കിസ്സ്‌ മാത്രമോ?"
സന്ദീപ്‌ -"ങുഹും, എല്ലാം"
-"എല്ലാമോ?"
-"ങും"
-ലാസ്റ്റ്‌ ചെയ്തത്‌ എപ്പഴാ?"
-"ങും........ ത്രീ ഡേയ്സ്‌ ബാക്ക്‌""
-ഓ, ഗ്രേറ്റ്‌"""
-നീയോ?"
"ജാനുവരി...."
പൊളപ്പനല്ലേ?
ഇതു പോലെ കിണ്ണൻ, ചൂടൻ സീനുകള്‌ എമ്പാടും ഉണ്ട്‌ ഈ 'കാണാത്ത കാഴ്ച്ചകളി'ല്‌. പക്ഷേങ്കില്‌, ഇത്‌ നിർത്ത്വാണെങ്കില്‌ അത്‌ ബല്ലാതൊരു അടിയായിപ്പോകും പഹയാ. ഇതിനെല്ലാം കാരണം ചില ഫേസ്ബുക്ക്‌ ബുജികളാണ്‌. അവന്മാര്‌ രാത്രി ടിവിയിലും പിന്നെ യൂടൂബിലും കണ്ട്‌ നിർവൃതിയടഞ്ഞിട്ട്‌ സദാചാര തേങ്ങാക്കൊല എന്നും പറഞ്ഞ്‌ പരിപാടിയെ അച്ചാലും മുച്ചാലും വിമർശിച്ച്‌ ഫേസ്ബുക്കില്‌ നാലു കീറ്. ത്ഭൂ, സമാധാനമായല്ലോ നിനക്കൊക്കെ! ഇനി പൊട്ടന്‌ ആട്ടം കാണുന്നതു പോലെ 'ബിഗ്‌ ബോസ്‌' തന്നെ കാണേണ്ടി വരുമല്ലോ കർത്താവേ.

6 comments:

 1. സാംസ്കാരിക സമ്പന്നയുടെ നവമലയാളിയിന്ന് ഏത് സംസ്കാരവുമായാണ് ഇഴകി ചേർന്നതെന്ന് ചോദിച്ചാൽ അതൊരു വല്ലാത്ത കുഴപ്പിക്കുന്ന ചോദ്യമാണ്,
  എന്നാൽ ആ ചോദ്യ ചിഹ്നം സാംസ്കാരിക കേരളത്തിന്ന് മുന്നിൽ ഉത്തരമുട്ടി നിൽകാൻ തുടങ്ങിയിട്ട് കാലം കുറച്ചായി,പല കാരണങ്ങളാലാണ് .................
  അത്തരം ഒരു ചോദ്യം ചിഹ്നത്തിന്റെ ഉത്തമോദാഹരണമാണ് ഇന്ന് സൂര്യ ടീവിയിൽ കാണുന്ന മലയാളി ഹൗസ് റിയാലിറ്റി ഷോ ..............

  ഇതിനെ എന്ത് കൊണ്ട് " മലാളി ഹൗസ് "എന്ന പേരിട്ടു എന്നത് ചിന്തിച്ചിട്ട് ഒട്ടും മനസ്സിലാവുന്നില്ല...................

  സന്തോഷ്‌ പണ്ഡിറ്റടക്കം അതിൽ കാണുന്ന അല്പ വസ്ത്രധാരികളെ മാറ്റി നിർത്തിയാൽ മറ്റുള്ള ചിലർ എന്തിന്ന് ഇത്തരം ഒരു ഷോയിൽ ചേർന്നു എന്നത് മറ്റൊരു ചോദ്യ ചിഹനവും, രാഹൂൽ ഈശ്വർ, ജി എസ് പ്രതീഭ്, സിന്ദു ജോയ് - ഇവരൊക്കെ സമൂഹത്തിലെ പ്രശ്നങ്ങളിലും പ്രവർത്തങ്ങളിലും കര്‍മ്മോന്മുഖന്മാർ ആവേണ്ടവർ വെറും അഴിഞ്ഞാട്ടത്തിനിറങ്ങയത് എന്ത് ലാഭം നേടാനാണെന്ന് മനസ്സിലാവുന്നേ ഇല്ല,
  മലയാളിയുടെ വിവേകത്തിന്നേയും ദൗര്‍ബ്ബല്യത്തേയും എങ്ങിനെ നന്നായി ഉപയോഗിക്കാം എന്ന് ഇന്ന് ഏകദേശം എല്ലാ ചാനലുകളും പഠിച്ചു,അത് വിജയിക്കുകയും ചെയ്തതോടെ ഇനി പതിയെ പതിയെ മറ്റു ചിലതും റിയൽ ആയി റിയാലിറ്റിയിൽ വരും, അന്നത്തെ ഒരു ജഡ്ജ്മെന്റ് എങ്ങനെ ആയിരിക്കുമെനതാണ് ഞാനിപ്പൊ ആലോചിക്കുന്നത്......................

  ReplyDelete
  Replies
  1. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
   ചോര തന്നെ കൊതുകിന്നു കൌതുകം

   Delete
 2. സൂര്യ ടിവിയ്ക്ക് ഇതാണ് മലയാളി ഹൌസ്

  ReplyDelete
  Replies
  1. അവര് നല്ലതു പോലെ കാശ് ഉണ്ടാക്കുന്നുണ്ട് ചേട്ടാ

   Delete
 3. മലയാളി ഹൌസ് ഇതുവരെ കണ്ടിട്ടില്ല.

  ReplyDelete
 4. "thala muttiyath" oke collegil vachu parayatha ethra perundu mixed collegil padichachu!

  ReplyDelete