Thursday, May 9, 2013

എന്താണ്‌ തെറ്റ്‌?

'എന്താണ്‌ തെറ്റ്‌?'
ഒരൽപം സങ്കീണമായ ചോദ്യം.
ഒരു മഹാനുഭാവൻ പറഞ്ഞിട്ടുണ്ട്‌-
"തെറ്റ്‌ എന്നാൽ നിന്റെ ഹൃദയത്തിന്‌ ബുദ്ധിമുട്ടുണ്ടാക്കുന്നതും (നീ ചെയ്യുന്നത്‌) ജനങ്ങൾ കാണുന്നതിനെ (നീ) വെറുക്കുന്നതുമായ കാര്യമാണ്‌"
പറഞ്ഞയാളെ നോക്കണ്ട; പറഞ്ഞ വാചകങ്ങളിലേക്ക്‌ നോക്കൂ (ആളെ പറഞ്ഞാൽ ചില ഫേസ്ബുക്ക്‌ ബുജികൾക്ക്‌ അത്‌ ദഹിച്ചെന്നു വരില്ല). തെറ്റിന്‌ ഇതിനേക്കാൾ അനുയോജ്യമായ ഒരു നിർവ്വചനം കൊടുക്കാൻ കഴിയുമോ?
'നീ ചെയ്യുന്നത്‌ തെറ്റാണ്‌' എന്ന് ഹൃദയം പറയുന്നുണ്ടെങ്കിൽ അത്‌ തെറ്റാണ്‌. ഹൃദയത്തെ മാറ്റി നിറുത്തിയാൽ നമ്മൾ ചെയ്യുന്നതെല്ലാം ശരിയാണ്‌.
'ഞാൻ ചെയ്യുന്നത്‌ മറ്റുള്ളവർ കാണരുത്‌' എന്ന ചിന്തയോടെ ചെയ്യുന്ന കാര്യങ്ങളും തെറ്റാണ്‌. ഒരു പരിധി വരെ നമ്മുടെ ജീവിതം സുതാര്യമാകണമെന്നതും ശരിയെ നിർവ്വചിക്കാനുള്ള ഒരു മാദ്ധ്യമമാണ്‌.
നമ്മുടെ ചിന്തകൾ ശരികളാകട്ടെ,
നമ്മുടെ ദു:ഖം ശരികളാകട്ടെ,
നമ്മുടെ സന്തോഷവും ശരികളാകട്ടെ...!!

"എനിക്ക്‌ രണ്ട്‌ സ്വത്തുക്കളേയുള്ളൂ. സന്തോഷവും ദു:ഖവും. സന്തോഷം ഞാൻ ആർക്കും കൊടുക്കും. പക്ഷേ ദു:ഖം, അതെനിക്ക്‌ വേണം"
(മുകളിലെ ബുജി വാചകങ്ങൾക്ക്‌ 'ഗൃഹപ്രവേശം' എന്ന സിനിമയോട്‌ കടപ്പാട്‌)

3 comments: