Wednesday, March 6, 2013

മോളേ, മാപ്പ്....

14 പേർ! അമ്മയുടെ ശരീരത്തിൻറെ ഊഷ്മളതയില് ഭൂമിയുടെ മടിത്തട്ടിൽ ഉറങ്ങിക്കിടന്ന കുരുന്നിനെ പങ്കിട്ടെടുക്കാൻ 14 പേർ!!! അമ്മയുടെ മുലപ്പാലിൻറെ മധുരം മാത്രം നുണഞ്ഞിരുന്ന ആ ഇളം ചുണ്ടുകൾക്ക് അനുഭവിയ്ക്കേണ്ടി വന്നത് 14 കാമവെറിയന്മാരുടെ വൃത്തികെട്ട വിയർപ്പിൻറെ ഉപ്പ്. ഇന്ത്യൻ നിയമവ്യവസ്ഥ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. ഡല്ഹി പെൺകുട്ടിയ്ക്ക് അമേരിക്കൻ സർക്കാരിൻറെ ധീരതയ്ക്കുള്ള അവാർഡും ചേർത്ത് വായിയ്ക്കുമ്പോൾ നമ്മുടെ രാജ്യത്തിൻറെ മൂല്യശോഷണം മറ്റു രാജ്യങ്ങൾ വിലയിരുത്താൻ തുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാകുന്നു. ഇനിയും നിയമങ്ങൾ കർക്കശമാക്കിയില്ലെങ്കിൽ 'ഒരിയ്ക്കൽ ഒരു രാജ്യമുണ്ടായിരുന്നു' എന്ന് ഭാവി രേഖപ്പെടുത്തുന്ന ഒരു കറയായി നമ്മുടെ രാജ്യം അധപതിക്കും.
ദൈവമേ, ഇനിയും നിനക്ക് മതിയായില്ലേ? ഇനിയും ഇവിടെ സംഭവിക്കാൻ എന്തു മൂല്യച്യുതിയാണ് ബാക്കിയുള്ളത്? എല്ലാം അവസാനിപ്പിച്ചു കൂടേ??

4 comments:

  1. ഒരു വർഷം മുൻപുള്ള ഈ പോസ്റ്റ്‌ വായിച്ചപ്പോ ആ സംഭവത്തിലേക്ക് ഓർമ്മ പാഞ്ഞു. ഇന്ന് കാലം പുരോഗമിക്കുന്നതിനു അനുസരിച്ചോ അല്ലെങ്കിൽ അതിനെക്കാൾ ഏറെയായിട്ടോ ഇത് ആവർത്തിച്ച്‌ കൊണ്ടേ ഇരിക്കുന്നു. ഒരു വനിതാ ജഡ്ജി ബലാൽസംഗത്തിന് ഇരയായ വാർത്ത‍ വായിച്ചതു ഇന്ന് കാലത്താണ്..! ഭ്രാന്തന പറഞ്ഞത് പോലെ മൂല്യച്യുതികൾ സംഭവിച്ചു കൊണ്ടേ ഇരിക്കുകയാണ്.

    ReplyDelete
  2. ആദ്യം മുതൽ തുടങ്ങാം എന്ന് കരുതി. നമ്മുടെ നാട്ടിൽ ആരെന്തു ചെയ്താലും കുറ്റം ഇരയ്ക്കാണു.

    ReplyDelete
  3. ആദ്യം മുതൽ തുടങ്ങാം എന്ന് കരുതി. നമ്മുടെ നാട്ടിൽ ആരെന്തു ചെയ്താലും കുറ്റം ഇരയ്ക്കാണു.

    ReplyDelete
  4. രണ്ടു വർഷം മുൻപ് പറഞ്ഞ ഈ കാര്യത്തിന് ഇപ്പോൾ പ്രസക്തി ജിഷ മരണം ....ഇത് അവസാനിക്കുന്നില്ല തുടരും ..... അതെ പണ്ടൊരു "സംസ്കാര സമ്പന്ന രാജ്യം ഉണ്ടായിരുന്നു ഇന്ത്യ " എന്ന് തിരുത്തി വായിക്കും

    ReplyDelete