Wednesday, September 25, 2013

ഒരു ഡയറിക്കുറിപ്പ്‌


ജനിക്കാതെ പോയ ഒരു പെണ്
കുഞ്ഞിന്റെ ഡയറി കുറിപ്പ്....
ജൂണ്-15 :-
ഞാനൊരു കുഞ്ഞു
പൊട്ടായി അമ്മയുടെ ഗര്ഭപാത്രത്തില്
പറ്റി പിടിച്ചിരിക്കുന്നു..
ജൂണ്-22 :-
ഇപ്പോള് ഞാനൊരു
കോശമായി..
ജൂലായ്-5 :-
അമ്മ അച്ഛനോട് പറയാ..നമുക്കൊ രുവാവ
ഉണ്ടാവാന് പോവാണെന്ന്..അമ്മയ്ക്കും അച്ഛനും എന്തു സന്തോഷായീന്നോ..
ജൂലായ്-26 :-
എനിക്കിപ്പോ അമ്മ പോഷണങ്ങള് തരാന്
തുടങ്ങിയല്ലോ..അച്ഛമ്മ പറഞ്ഞു
അമ്മയോട് നന്നായി ഭക്ഷണം കഴിക്കാന്.
ആഗസ്റ്റ്3 :-
അമ്മ സുന്ദരിയായി പുറപ്പെട്ടിരിക്കുന്നു.,
സ്കാനിങ്ങിനു പോവാന്..അച്ഛന്
അമ്മയെ മെല്ലെ സൂക്ഷിച്ചാണ് കാറില്
കൊണ്ട് പോണേ..എനിക്ക്
ഇളക്കം തട്ടാതിരിക്കാന്.. ഡോക്ടര്
സ്കാനിംഗ് ചെയ്യുമ്പോ,അമ്മേടെ വയറു
അമര്ത്തിയപ്പോ, എനിക്ക് പേടിയായി,
പിന്നെ അമ്മേടെ വയറ്റില്
ആണല്ലോ എന്നത്
എനിക്ക് ധൈര്യം തന്നു..
ആഗസ്റ്റ്-12 :-
എനിക്കിപ്പോ കുഞ്ഞു
കൈയും,
കാലും, വയറും,
തലയും ഒക്കെ വന്നല്ലോ..അമ്മയുടെ ഹൃദയ
മിടിപ്പും,ശബ്ദവും എനിക്ക്
കേള്ക്കാം. വേഗം പുറത്തെത്തി,
അമ്മയെ കാണാന്
കൊതിയായി എനിക്ക്.
ആഗസ്റ്റ്-25 :-
അമ്മ വീണ്ടും സ്കാനിങ്ങിനു. അച്ഛന്
ചോദിക്കാ ഡോക്ടറോട് ഞാന് എന്തു
വാവയാണെന്നു. അപ്പോഎനിക്ക് ദേഷ്യോം,
സങ്കടോം ഒക്കെ വന്നു. ഞാന്
ആദ്യമായി അമ്മയെ എന്റെ ഇളക്കതിലൂടെ
എന്റെ പ്രതിഷേധം അറിയിച്ചു. ഞാന്
അനങ്ങിയപ്പോ അമ്മേടെ സന്തോഷം കാണേണ്ടതു
തന്നെയായിരുന്നു. ഡോക്ടര് പറഞ്ഞല്ലോ ഞാന്
പെണ്കുട്ടിയാണെന്ന്. എനിക്കും സന്തോഷമായി. നല്ല
ഉടുപ്പൊക്കെ ഇട്ടു
അങ്ങനെ നടക്കാലോ. പെണ്കുട്ടി എന്ന്
കേട്ടപ്പോ അച്ഛന്റേം അമ്മെന്റെം മുഖം
വാടിയോന്നു എനിക്കൊരു തോന്നല്. അച്ഛനു
ം അമ്മയും ഇന്നു മൌനികള്
ആയി ഇരുന്നു. അമ്മ
ഒന്നും കഴിച്ചതുമില്ല. എനിക്ക്
വിശന്നിട്ടുവയ്യ. അച്ഛമ്മയോടും ,
അമ്മമ്മയോടും അച്ഛന് പറയാണ്എനിക്ക്
വളര്ച്ച പോരെന്നു. രാത്ര
ി അമ്മയും അച്ഛനും പറഞ്ഞു
എന്നെ വേണ്ടാന്നു, ഒഴിവാക്കുകയാണെന
്നു..എനിക്ക് സങ്കടാവുന്നു, ഞാന്
കുറെ ഇളകി നോക്കി. ഇല്ല
ന്റെ അമ്മേന്റെ മുഖത്ത് ഒരു
സന്തോഷോം ഇപ്പോ ഇല്ല.
എന്റെ പൊക്കിള്
കോടിയില് ചുറ്റി ആത്മഹത്യ ചെയ്യാന്
ഞാന്
ശ്രമിച്ചു നോക്കി.കഴിഞ്ഞില്ല..
എന്റെ കുഞ്ഞി ചുണ്ടുകള് വിതുമ്പാന്
തുടങ്ങി.
സെപ്റ്റംബര്-3 :-
അമ്മയും, അച്ഛനും ആശുപത്രിയിലേക്ക
്, എന്നെ കളയാന്. ഓപ്പറേഷന് ടേബിളില്
അമ്മയെ ഡോക്ടര് സൂചി വെച്ചപ്പോള്,
അമ്മക്ക്
വേദനിച്ചപ്പോ എനിക്കും സങ്കടം വന്നു.
പാവം ന്റെ അമ്മ. അരണ്ട വെളിച്ചത്തില്
ഡോക്ടര് മൂര്ച്ചയുള്ള
ആയുധങ്ങളുമായി എന്റെ നേര്ക്ക് വന്നപ്പോള്
ഞാന് പേടിച്ചു മാറി.
എന്റെ പ്രതിഷേധം വക
വെക്കാതെ എന്റെ കുഞ്ഞു കാല്
വിരലുകളെ അവര് ആദ്യം നുറുക്കിയെടുത്തു.
വേദന കൊണ്ട് ഞാന് പുളഞ്ഞു.
പിന്നെ എന്റെ കാലുകള്, കൈകള് ഉടല്
എല്ലാം 15 മിനിറ്റ് കൊണ്ട് അവര്
കലക്കിയെടുത്തു. നാല് മാസം പ്രായമുള്ള
ഭ്രൂണം ആണെങ്കിലും എനിക്കും ഉണ്ടായിരുന്നു
ആത്മാവ്. ഞാന് കണ്ടു
അമ്മയുടെയും അച്ഛന്റെയും മുഖത്ത്
സന്തോഷം.
അങ്ങിനെ എന്റെ ആത്മാവും നിലാവിന്റെ
കല്പ്പടവുകള് കയറി യാത്ര തുടര്ന്നു.
ഇനിയുള്ള കുറിപ്പിന് തീയതികളില്ല.
കലണ്ടര് തൂങ്ങാത്ത ചുവരുകള് ഇല്ലാത്ത
ലോകം ആദ്യം എന്നെ പേടിപ്പിചെങ്കില
ും പതുക്കെ മനസ്സ് തണുത്തു കൊണ്ടിരുന്നു...
അവിടെ എത്തിയപ്പോള് എന്റെ പ്രായത്തില്
ഉള്ള കുറെ കുട്ടികള്, കുഞ്ഞു ചേച്ചിമാര്.
അമ്മയുടെ രൂപം തോന്നണ കുറെ അമ്മമാര്.
അവരെന്നെ ഓടി വന്നു കോരിയെടുത്തു ഉമ്മ
വെച്ചു. ചേച്ചിമാര് കഥ പറഞ്ഞു തന്നു. ഈ
ഭൂമിയിലെ കുഞ്ഞികിളികളെ തന്റെ
മൂര്ച്ചയേറിയ ഖഡ്ഗം കൊണ്ട്
മുറിവേല്പിച്ചു
കൊല്ലണ കഴുകന്മാരെ കുറിച്ച്...
അമ്മമാരുടെ താരാട്ടില് നിന്നും ഞാന്
കേട്ടു, ഈ ഭൂമിയിലെ മനുഷ്യ
കുപ്പായമണിഞ്ഞ
മാംസദാഹികള് ആയ
ചെന്നായകളെ കുറിച്ച്.
എല്ലാം കേട്ടപ്പോള്
എന്റെ മനസ്സും തണുത്തു.
അമ്മയോടും അച്ഛനോടും ഉള്ള
ദേഷ്യോം മാറി.
എന്റെ ഭാഗ്യത്തെ കുറിച്ചോര്ത്തു. ഈ
ഭൂമിയില് പെണ്കുഞ്ഞായി പിറക്കാതെ പോയ
എന്റെ ഭാഗ്യത്തെ കുറിച്ച്...


-കടപ്പാട്

Wednesday, September 4, 2013

കട കൊള്ളാം. പക്ഷേ, സാധനങ്ങള് കുറവാ...

'കുഞ്ഞനന്തന്റെ കട' കണ്ടു.
തരക്കേടില്ലാത്ത സിനിമ. മൊത്തത്തില് കേട്ട നല്ല പ്രതികരണങ്ങള്‌ക്ക് എതിരായി ചില നിരീക്ഷണങ്ങള് കണ്ടു, ചിത്രം മോശമാണെന്ന്. എന്നാല് എന്റെ വ്യക്തിപരമായ അഭിപ്രായത്തില് ചിത്രം തരക്കേടില്ലാത്ത ഒന്നായാണ് തോന്നിയത്. മഹത്തായ ഒരു സിനിമ എന്ന അഭിപ്രായമില്ല. സലിം അഹ്മദിന്റെ 'ആദാമിന്റെ മകന് അബു'വുമായി താരതമ്യം ചെയ്താല് സവിശേഷ വിധിയായി ചിത്രത്തില് ഒന്നുമില്ല. ചിത്രം എനിക്കിഷ്റ്റപ്പെടാന് കാരണം മമ്മൂട്ടിയുടെ അഭിനയമാണ്. അതിന്റെ മുഴുവന് മാര്ക്കും സംവിധായകനാണ്. മമ്മൂട്ടിയെ വളരെ കൃത്യമായി സലിം അഹ്മെദ് ചിത്രത്തില് ഉപയോഗിച്ചിരിക്കുന്നു.
ദയയും ക്ഷമയും വിട്ടുവീഴ്ചയുമൊക്കെ ഉള്ളതിനോടൊപ്പം ദേഷ്യവും സ്വാര്ത്ഥതയുമൊക്കെയുള്ള ഒരു പച്ച മനുഷ്യനാണ് കുഞ്ഞനന്തന്. മലയാളിയുടെ നായക സങ്കല്പത്തിലെ ഹീറോയിസം ഇനിയും അവസാനിച്ചിട്ടില്ലെന്ന് തോന്നുന്നു. ഇടക്കിടെ കേട്ട മോശം അഭിപ്രായത്തിനു കാരണം അതാവാം. ഒരു നടന് എന്ന നിലയില് മമ്മൂട്ടി ചിത്രത്തില് 100% വിജയമാണ്. കുഞ്ഞനന്തന് ഒരു സാധാരണ മനുഷ്യന്റെ പ്രതീകം ആണ് എന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം. തന്റെ പറമ്പിലേക്ക് മറ്റുള്ളവര് കടക്കാതിരിക്കാന് അതിരില് വേലി കെട്ടുന്ന കുഞ്ഞനന്തന് മാവില് നിന്ന് വീണ് പരിക്കേല്‌ക്കുന്ന തന്റെ മോനെ എടുക്കാനായി പോകുമ്പോള് ആ വേലി ചവിട്ടിപ്പൊളിച്ച് കളയുന്നുണ്ട്. റോഡ്‌ വന്നാല് തന്റെ കട നഷ്ടപ്പെടും എന്ന് മനസ്സിലാക്കുന്ന കുഞ്ഞനന്തന് ഏത് വിധേനയും ആ റോഡ്‌ വരുത്താതിരിക്കാനുള്ള ശ്രമങ്ങള് നടത്തുന്നു. എന്നാല് കുടുസു റോഡില് കൂടി പരിക്ക് പറ്റിയ മോനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള് കുഞ്ഞനന്തനെ മാറി ചിന്തിക്കാന് പ്രേരിപ്പിക്കുന്നു. ഇനിയും തനിക്ക് ഇങ്ങനെയൊരു അവസ്ഥ വരരുത് എന്ന് സ്വാർത്ഥമായി ചിന്തിക്കുന്ന അയാള് ഒരു രാത്രി കട പൊളിക്കുകയാണ്.
സംവിധായകന് പറഞ്ഞ കഥയല്ല, പറഞ്ഞ രീതിയാണ്‍ കുറച്ചു കൂടി നന്നാവേണ്ടിയിരുന്നത്. കുഞ്ഞന്തന് എന്ന മനുഷ്യന് എന്നതിലപ്പുറം കുഞ്ഞനന്തന് എന്ന നായകന് എന്ന് ചിന്തിക്കുമ്പോള് ചിത്രം കുറച്ചു കൂടി മോശമാവുന്നു.
വളരെ വിശദമായ കഥ പറച്ചില് ആകര്ഷണീയമായി. കുറച്ച് ക്രിയാത്മകമായി ചിന്തിച്ചിരുന്നെങ്കില് നന്നാക്കാവുന്ന സിനിമ. എങ്കിലും, ഹീറോയിസത്തില് അമിതമായ വിശ്വാസമില്ലാത്തവര്‌ക്ക് സിനിമ കാണാം...

Saturday, July 20, 2013

നോമ്പ്‌ എന്നാല്

അതിഥി


"മരണം ക്രൂരനായ ഒരതിഥിയാണ്‌"

മരണത്തിന്റെ ഭീകരത ഞാന്‌ അറിഞ്ഞത്‌ എന്റെ അഞ്ചാം വയസ്സിലായിരുന്നു. അന്ന് എന്റെ വാപ്പ ഗള്‌ഫിലായിരുന്നു. ഒരു ശരാശരി മലയാളിയുടെ സാമ്പത്തിക പ്രശ്നങ്ങള്‌ക്‌ ഇന്നും ആദ്യം എത്തുന്ന പരിഹാരം പ്രവാസം തന്നെയാണല്ലോ. അങ്ങനെയാണ്‌ വാപ്പ എന്റെ രണ്ടാം വയസ്സില്‌ വിമാനം കയറുന്നത്‌. അന്ന് സാമ്പത്തികമായി തരക്കേടില്ലാത്ത നിലയിലായിരുന്നു ഞങ്ങള്‌. ചെറുതെങ്കിലും സുന്ദരമായ വീട്‌, വാപ്പയ്ക്ക്‌ തരക്കേടില്ലാത്ത ജോലി. ഇവിടുത്തെ ആദ്യകാല ഇൻസ്റ്റാള്‌മെന്റ്‌കാരില്‌ ഒരാളായിരുന്നു വാപ്പ. അന്ന് ഈരാറ്റുപേട്ടയില്‌ ഇൻസ്റ്റാള്‌മന്റ്‌ വ്യാപകമാകുന്നേയുള്ളൂ. ജോലിയും കളഞ്ഞ്‌ വീടും വിറ്റിട്ടാണ്‌ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും ഭാണ്ഢം പേറി വാപ്പ മണലാരണ്യത്തിലേക്ക്‌ പോകുന്നത്‌. അന്ന് വാപ്പയോടൊപ്പം ഇൻസ്റ്റാള്‌മെന്റില്‌ പങ്കാളികളായിരുന്ന പലരും ഇന്ന് നല്ല നിലയിലാണ്‌.
നീണ്ട നാലര വര്‌ഷം വാപ്പ അവിടെ നിന്നു; ഇടക്കൊന്ന് നാട്ടില്‌ പോലും വരാതെ. വിസ ഏജന്റിന്റെ ചതിയില്‌ കുടുങ്ങി മണല്‌ക്കാട്ടില്‌ നരകയാതന അനുഭവിക്കേണ്ടി വന്ന അനേകായിരം പേരില്‌ ഒരാളായിരുന്നു എന്റെ വാപ്പയും. നാലര വര്‌ഷത്തെ സുദീര്‌ഘമായ പ്രവാസ ജീവിതത്തിനു ശേഷം തിരികെ വന്ന വാപ്പ പിന്നെയൊരു വീട്‌ വെച്ചത്‌ എട്ട്‌ വര്‌ഷങ്ങള്‌ക്ക്‌ ശേഷമാണ്‌. ആദ്യത്തെ വീടിന്റെ പകുതി പോലും പകിട്ടില്ലാത്ത ഒരു ഷെഡ്ഡ്‌.
പറഞ്ഞു വന്നത്‌ മരണത്തെക്കുറിച്ചാണ്‌. വാപ്പയുടെ പ്രവാസം എന്നെ കൂടുതല്‌ അടുപ്പിച്ചത്‌ ഉപ്പ എന്ന് ഞങ്ങള്‌ വിളിക്കുമായിരുന്ന എന്റെ വാപ്പയുടെ വാപ്പയിലേക്കായിരുന്നു. എന്നെ വലിയ സ്നേഹമായിരുന്നു ഉപ്പയ്ക്ക്‌.
മലഞ്ചരക്ക്‌ വ്യാപാരം കഴിഞ്ഞ്‌ വലിയ ചാക്കുകെട്ടും തലയിലേറ്റി വരുന്ന ഉപ്പയെ ദൂരെ വെച്ചു കാണുമ്പോഴേ ഞാന്‌ ഓടിച്ചെല്ലും. എന്നെ പൊക്കി ഉപ്പ ചുമലിലിരുത്തും. എന്നിട്ട്‌ ഒരു മുഷിഞ്ഞ കടലാസില്‌ പൊതിഞ്ഞ കുറേ മിഠായികളും തരും. എന്റെ ജീവിത കാലത്തിലിന്നു വരെ അത്രയും സ്വാദുള്ള മിഠായി ഞാന്‌ കഴിച്ചിട്ടില്ല. എല്ലാ ദിവസവും ഉള്ള പതിവായിരുന്നു അത്‌. എന്നെയും ഒപ്പം ചാക്കുകെട്ടിനെയും ചുമന്നാണ്‌ ഉപ്പ വീട്ടിലെത്തുക. മിക്കപ്പോഴും എന്റെ ഉമ്മയുടെ വക ശകാരം കേട്ടാണ്‌ ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന് എനിക്ക്‌ തോന്നിയിട്ടുള്ള ഉപ്പയുടെ ചുമലില്‌ നിന്ന് ഞാന്‌ താഴെയിറങ്ങുക.
ഞങ്ങളുടെ വീടിനു മുൻപില്‌ ഒരു തോടുണ്ട്‌; മാതാക്കല്‌ തോട്‌. മീനച്ചിലാറിന്റെ ഒരു പോഷക നദിയാണ്‌. ചെറുപ്പം മുതല്‌ക്കേ തോട്ടിലായിരുന്നു എന്റെ കുളി. ഒരിക്കല്‌ തോട്ടില്‌ നിന്നും വിസ്തരിച്ചൊരു കുളിയും കഴിഞ്ഞ്‌ കരയില്‌ വെച്ച്‌ ഉടുപ്പ്‌ മാറുമ്പോള്‌ കാലു തെറ്റി ഞാന്‌ തോട്ടിലേക്ക്‌ വീണു. സാരമായ പരിക്കുകളൊന്നും പറ്റിയില്ല. ശരീരത്തില്‌ അവിടവിടെയായി ചെറിയ പോറലുകളേയുള്ളൂ. എന്നിട്ടും അറിഞ്ഞപ്പോള്‌ ഉപ്പയ്ക്ക്‌ വലിയ വിഷമമായി.
"എന്റെ കുട്ടിയെ നിനക്കൊന്നും ശ്രദ്ധിക്കാന്‌ വയ്യല്ലേ?"
എന്നൊക്കെ എന്റെ ഉമ്മയോടും മറ്റും കയര്‌ത്തു ഉപ്പ.
ആ സ്നേഹം മരിക്കുവോളം എന്നോട്‌ ഉണ്ടായിരുന്നു. ഒരിക്കല്‌ എന്റെ പതിവു തെറ്റി. അന്ന് സ്കൂള്‌ വിട്ട്‌ വരുമ്പോള്‌ ഉപ്പ കട്ടിലിലായിരുന്നു. അന്നും എന്നെ അടുത്തേക്ക്‌ വിളിച്ച്‌ കയ്യില്‌ മിഠായിപ്പൊതി വെച്ചു തന്നു. നിറഞ്ഞു വരുന്ന കണ്ണുകളോടെ എന്നെ ചേര്‌ത്തു പിടിച്ച ഉപ്പ പെട്ടെന്ന് പൊട്ടിക്കരഞ്ഞപ്പോള്‌ എനിക്ക്‌ മനസ്സിലായില്ല, എന്താണ്‌ സംഭവിക്കാന്‌ പോകുന്നതെന്ന്.
പിറ്റേന്ന്, വീട്ടില്‌ പൊട്ടിക്കരച്ചിലുകളും തേങ്ങലുകളുമൊക്കെ കേട്ടാണ്‌ ഞാന്‌ ഉണര്‌ന്നത്‌. എല്ലാവരും കരയുന്നു. അത്‌ കണ്ട്‌ ഞാന്‌ ഭയപ്പെട്ടു. എന്തൊക്കെയാണ്‌ നടക്കുന്നത്‌ എന്നെനിക്ക്‌ മനസ്സിലായില്ല. എന്റെ ഉമ്മയും കൊച്ചുമ്മമാരുമൊക്കെ കരയുകയായിരുന്നു.
"കരയല്ലേ" എന്ന് പറഞ്ഞ്‌ അവര്‌ക്കിടയിലൂടെ ഓടി നടക്കാനേ എനിക്ക്‌ കഴിഞ്ഞുള്ളൂ.
വൈകിട്ട്‌, എല്ലാവരും കൂടി മയ്യിത്ത്‌ കട്ടിലിലേറ്റി ഉപ്പയെ കൊണ്ടു പോകുമ്പോഴാണ്‌ ഞാന്‌ എനിക്ക്‌ നഷ്ടപ്പെട്ടത്‌ എന്താണെന്ന് തിരിച്ചറിയുന്നത്‌. നിശബ്ദനായി ഞാന്‌ കരഞ്ഞു.
ഇന്നും ഉപ്പ എന്റെ ഒരു സങ്കടമാണ്‌. എല്ലാ വെള്ളിയാഴ്ച്ചയും ഉപ്പയുടെ ഖബര്‌ സന്ദര്‌ശിച്ച്‌ ഒരു 'യാസീന്‌'* ഓതി സമര്‌പ്പിക്കാറുണ്ട്‌. സര്‌വശക്തനായ ദൈവം അദ്ദേഹത്തിന്റെ പരലോക ജീവിതം സുഖകരമാക്കട്ടെ!
--------------------------------------------------
*യാസീന്‌- പരിശുദ്ധ ഖുര്‌-ആനിലെ ഒരു അദ്ധ്യായം.

Monday, June 24, 2013

അഞ്ചില് എത്ര സുന്ദരികള്?


അഞ്ചു കഥകള്‌, അഞ്ചു സംവിധായകര്‌, അഞ്ചു ഷോർട്‌ ഫിലിമുകള്‌, ഒരു സിനിമ. വ്യത്യസ്തമായ ചിന്ത. 'കേരള കഫേ' മറന്നിട്ടല്ല. ഇത്തരമൊരു ചിന്ത മലയാളം ആദ്യം അറിഞ്ഞത്‌ 'കേരള കഫേ'യിലൂടെയാണ്‌.

അഞ്ചു ഷോർട്‌ ഫിലിമുകളില്‌ ആദ്യത്തേത്‌ 'സേതുലക്ഷ്മി.' മനോഹരമായ കഥ. മനോഹരമെന്നോ ക്രൂരമെന്നോ വിളിക്കാം എം. മുകുന്ദന്റെ ഈ കഥയെ. കാരണം ബാല്യത്തിന്റെ കുസൃതികൾക്കും കൂതൂഹലങ്ങൾക്കും കൂട്ടിനുമൊക്കെ അപ്പുറം ഷൈജു ഖാലിദ്‌ സംവിധാനം ചെയ്ത ഈ ഷോർട്‌ ഫിലിം ചർച്ച ചെയ്യുന്നത്‌ അന്ധമായ കാമാസക്തിയുടെ മുറിവുണങ്ങാത്ത ഭൂമികകളെയാണ്‌.

സ്റ്റുഡിയോക്കാരന്‌ ചേട്ടന്റെ കാമദാഹത്തിനു മുന്നില്‌ അകപ്പെട്ട്‌ പേടിച്ചരണ്ട സേതുലക്ഷ്മി എന്ന എൽ. പി സ്കൂള്‌ വിദ്യാർത്ഥി 'വീട്ടില്‌ പോണം' എന്ന് ചിണുങ്ങുമ്പോള്‌ നമ്മുടെ ഹൃദയം നീറും. 'നമുക്കൊരിടത്തേക്ക്‌ പോകാം' എന്നു പറഞ്ഞ്‌ സേതുലക്ഷ്മിയെ തന്റെ സ്കൂട്ടറില്‌ കയറ്റിക്കൊണ്ട്‌ പോകുന്ന സ്റ്റുഡിയോച്ചേട്ടന്റെ ദൃശ്യത്തില്‌ 'സേതുലക്ഷ്മി' അവസാനിക്കുമ്പോള്‌ നിങ്ങളുടെ കണ്ണ്‌ നിറഞ്ഞില്ലെങ്കില്‌ ഓർത്തോളൂ, നിങ്ങളുടെ മനസ്സ്‌ കഠിനമാണ്‌..

സമീര്‌ താഹിര്‌ സംവിധാനം ചെയ്ത 'ഇഷ'യാണ്‌ രണ്ടാമത്തെ ഷോർട്‌ ഫിലിം. പ്രത്യേകിച്ചൊന്നും പറയാനില്ല. ചില ഹിന്ദി, ഇംഗ്ലീഷ്‌ സിനിമകളിലെ ആശയം ആവർത്തിക്കപ്പെട്ടതിനപ്പുറം ഒരു പുതുമ തോന്നിയില്ല. പെണ്ണിനെക്കൊണ്ട്‌ എന്തൊക്കെ ചെയ്യാന്‌ കഴിയും എന്ന് പറയാനാണ്‌ സംവിധായകന്‌ ശ്രമിച്ചതെന്ന് തോന്നുന്നു. ഒരു മാതിരി ഹോളിവുഡ്‌ കഥ.

മൂന്നാമത്തെ ഷോർട്‌ ഫിലിം 'ഗൗരി.' ആഷിക്‌ അബുവിന്റെ സംവിധാനം. പക്ഷേ, കൂട്ടത്തില്‌ ഏറ്റവും മോശം ഇതാണ്‌. ചുമ്മാ ഒരു കഥ. കൂനിന്മേല്‌ കുരു എന്നതു പോലെ റിമി ടോമിയുടെ അഭിനയവും. അതെ, മ്മടെ പാട്ടുകാരി റിമ്യന്നെ! 'ഗൗരി'യിലൂടെ സംവിധായകന്‌ എന്താണ്‌ പറയാനുദ്ദേശിച്ചത്‌ എന്ന് മനസ്സിലായില്ല.

നാലാമത്തെ ഷോർട്‌ ഫിലിം അമല്‌ നീരദ്‌ സംവിധാനം ചെയ്ത 'കുള്ളന്റെ ഭാര്യ.' ഒരു ചൈനീസ്‌ കഥയില്‌ നിന്ന് കടം കൊണ്ട ആശയമാണ്‌. സുന്ദരമായ കഥ പറച്ചില്‌. ദുൽഖറിന്റെ അനായാസമായ അഭിനയവും വിവരണവും ചിത്രത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. അധികം ഡയലോഗുകളുമൊന്നുമില്ലെങ്കില്‌ പോലും അമല്‌ കഥ പറഞ്ഞ ശൈലി നമ്മെ പിടിച്ചിരുത്തും.

അൻവര്‌ റഷീദിന്റെ 'ആമി'യാണ്‌ അവസാനത്തെ ഷോർട്‌ ഫിലിം. തരക്കേടില്ലാത്ത കഥ. പരസ്ത്രീ/പരപുരുഷ ബന്ധമാണ്‌ ഇതിലൂടെ സംവിധായകന്‌ പറയാന്‌ ഉദ്ദേശിച്ചതെങ്കിലും കോടികളുടെ കണക്ക്‌ ചർച്ച ചെയ്യുന്ന റിയല്‌ എസ്റ്റേറ്റ്‌ ബിസിനസില്‌ മുങ്ങിപ്പോയി അവ. 'ഉത്തരം കിട്ടിയാ?' എന്ന കോഴിക്കോടന്‌ ചോദ്യം കലർപ്പില്ലാത്ത സ്നേഹത്തിന്റെ അടയാളമായി ഈ ഷോർട്‌ ഫിലിമില്‌ നമുക്ക്‌ തോന്നും.

ചുരുക്കത്തില്‌ 'മായാമോഹിനി', 'കമ്മത്ത്‌ ആൻഡ്‌ കമ്മത്ത്‌' പാറ്റേണിലുള്ള ചിത്രങ്ങള്‌ മാത്രം ഇഷ്ടപ്പെടുന്നവര്‌ ആ പ്രദേശത്തേക്ക്‌ പോലും പോകരുത്‌ എന്നർത്ഥം.

Friday, June 21, 2013

നായിന്റെ മക്കള്!


ഹൗ, കാല് വേദനിക്കുന്നു. ആരോ കാലില് ചവിട്ടി നില്ക്കുകയാണെന്ന് തോന്നുന്നു.

വേഗം തലവഴി മൂടിയിരുന്ന ചാക്ക് മാറ്റാന് ശ്രമിച്ചു. പക്ഷേ, കുറേ നാളായിട്ട് മനസ്സെത്തുന്നിടത്ത് കയ്യെത്തുന്നില്ല. സാവധാനം ചാക്ക് മാറ്റി. ഒരുത്തന് ഷൂസിട്ട കാലു കൊണ്ട് തന്റെ കാലില് ചവിട്ടി നില്ക്കുകയാണ്. ഹോ, മാറുന്നില്ലല്ലോ. വേദനിച്ചിട്ട് മേല.

ചാക്ക് കുറച്ചു കൂടി മാറ്റി.

ഓ, അവന് തന്നെ കണ്ടു. അവന് അത്ഭുതം.

തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് സാവധാനം അവന് കാലില് നിന്നും മാറി.

ഇവനൊന്നും കണ്ണ് കണ്ടു കൂടേ.

നായിന്റെ മോന്!

അയാള് എഴുന്നേറ്റിരുന്നു.

ഉറക്കം പോയി. അവന്റെ ഒടുക്കത്തെ ചവിട്ട്!

പയ്യനാണ്. 18 വയസ്സിനപ്പുറം പ്രായമില്ല. ഒരു സിഗരറ്റിന് തീ കൊളുത്തുകയാണവന്.
ഒരു പുക കിട്ടിയിരുന്നെങ്കില് തണുപ്പിനൊരു പരിഹാരമായേനേ.

ഒരാഴ്ചയായി തോരാത്ത മഴയാണ്, 'തുള്ളിക്കൊരു കുടം' കണക്കെ. മഴ തുടങ്ങിയപ്പോള് കിടപ്പാടവും പോയി.

തമ്പാനൂര് ബസ്‌സ്റ്റാന്റിനടുത്തുള്ള ഒരു ചായക്കടയുടെ വരാന്തയായിരുന്നു തന്റെ കിടപ്പു സ്ഥലം. മഴയും വെയിലും ഒന്നും കൊള്ളാത്ത നല്ല സ്ഥലം. പക്ഷേ, മഴയായപ്പോള് സ്ഥലത്തിന് ആവശ്യക്കാര് കൂടി. എവിടുന്നോ വന്ന കുറച്ചു പേര് സ്ഥലം കയ്യേറി. ഫലം, താന് പുറത്ത്!

പിന്നെ രണ്ടുമൂന്ന് ദിവസം അലഞ്ഞു തിരിഞ്ഞ് നടപ്പായിരുന്നു. നന്നായി മഴ നനഞ്ഞു. പനിയും പിടിച്ചു. മിനിഞ്ഞാന്നാണ് ഈ കിടപ്പാടം കിട്ടിയത്.

റെയില്വേ സ്റ്റേഷന്റെ  അടുത്തുള്ള റിസര്‌വേഷന് സെന്ററിന്റെ വശത്ത്. ഇവിടെ മഴ കൊള്ളാതിരിക്കണാമെങ്കില് ചുരുണ്ടു കൂടി കിടക്കണം.

അത് റിസര്‌വേഷന് സെന്റര് ആണെന്നൊക്കെ മനസ്സിലാക്കിത്തന്നത് തന്റെ കിങ്ങിണിയായിരുന്നു.

അവള് കഴിഞ്ഞ വര്ഷം മരിച്ചു. മരിച്ചതല്ല, കൊന്നതാണ്!

അന്ന് തനിക്കൊരു ജോലിയുണ്ടായിരുന്നു. തെമ്മാടിക്കുഴിയിലേക്ക് വരുന്ന പേരറിയാത്ത ശവങ്ങളെ  മറവ് ചെയ്തിരുന്നത് താനായിരുന്നു. ആലങ്കാരികമായി പറഞ്ഞാല് സര്കാര് ജോലി, ഹും!!

കിങ്ങിണി അന്ന് ഒന്പതാം ക്ളാസില് പഠിക്കുകയായിരുന്നു. അന്നും ചായക്കട വരാന്തയിലായിരുന്നു കിടപ്പ്. സത്യം പറഞ്ഞാല് അന്നൊന്നും രാത്രി താന് ഉറങ്ങാറുണ്ടായിരുന്നില്ല. പേടിയായിരുന്നു; ചുറ്റും കഴുകന്മാര്.

എന്നിട്ടും താന് പനിച്ചു കിടന്നതിന്റെ മൂന്നാം നാള്, കഴിഞ്ഞ രണ്ടു ദിവസവും പട്ടിണിയായിരുന്നു. ഉച്ച കഴിഞ്ഞപ്പോള് ഒരാള് വന്നു കിങ്ങിണിയെ വിളിച്ചു.
"വാ മോളേ, രണ്ടു ദിവസമായി പട്ടിണിയാണല്ലേ? വാ, ഭക്ഷണം തരാം"
കിങ്ങിണി പ്രതീക്ഷയോടെ തന്നെ നോക്കി. അവളെ പട്ടിണിക്കിടാന് മനസ്സനുവദിക്കുന്നില്ല. പോയി വരാന് പറഞ്ഞു.

വൈകിട്ട് തിരികെ വന്നപ്പോള് അവളുടെ കയ്യില് ചോറുപാത്രം ഉണ്ടായിരുന്നു, കുറച്ച് കറികളും.
പക്ഷേ, താന് കഴിക്കുമ്പോള് അവള് കരയുകയായിരുന്നു. കുറേ ചോദിച്ചതിനു ശേഷമാണ് അവള് കാര്യം പറഞ്ഞത്.

അവള്ക്കുണ്ടായിരുന്നതു പോലെ അയാള്ക്കും വിശപ്പായിരുന്നു; കാമത്തിന്റെ വിശപ്പ്!
അവള് കരയുകയായിരുന്നു.

നിസ്സഹായതയോടെ തല കുമ്പിട്ടിരിക്കാനേ കഴിഞ്ഞുള്ളൂ. നാടോടിപ്പെണ്ണിന് എന്ത് പാതിവ്രത്യം!
പക്ഷേ, പിറ്റേന്ന് ബസ്സിനു മുന്നില് ചാടി അവള് ആത്മഹത്യ ചെയ്തു.

തെമ്മാടിക്കുഴിയില് അവള്ക്കുള്ള കൊച്ചു കുഴി വെട്ടിയതും അയാള് തന്നെയായിരുന്നു.
അയാള് വെട്ടിയ അവസാനത്തെ കുഴി!

ഓര്മകളുടെ നനവ് അയാളുടെ കണ്ണിലേക്കും പടര്ന്നു.

ഈയിടെ ഒരാഴ്ചയായി ആഹാരം കഴിച്ചിട്ടില്ല. പനിച്ചിട്ട് തല പൊക്കാന് വയ്യ. കിടപ്പ് തന്നെയായിരുന്നു.

മിനിഞ്ഞാന്ന് രണ്ടു പേര് ഒരു മൈക്കും ക്യാമറയുമൊക്കെയായി വന്നിരുന്നു. തന്നെയൊക്കെ ക്യാമറയിലെടുക്കുന്നത് കണ്ടു. മറ്റേയാള് ക്യാമറയില് നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
'അഭയാര്ത്ഥികള് അധികരിക്കുന്നു' എന്നോ 'ഗവണ്മെന്റ് നിഷ്ക്രിയരാണ്' എന്നോ ഒക്കെ.
ഒന്നും മനസ്സിലായില്ല.

തനിക്കൊരു വീട് തരാനുള്ള പുറപ്പാടോ മറ്റോ ആണോ എന്ന് തെറ്റിദ്ധരിച്ചു പോയി. വീട് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, കിടക്കാനൊരിടം കിട്ടിയാലും മതി എന്ന ഓര്ത്തു.

പക്ഷേ, എന്തിനാണ് അവന്മാര് വന്നതെന്ന് പിന്നെയാണ് മനസ്സിലായത്.
"നിന്നെയൊക്കെ ഇവിടുന്ന് മാറ്റാന് പോകുവാ"
എന്ന് ഒരാള് വന്നു പറഞ്ഞു, അവന് എന്നോടെന്തോ വൈരാഗ്യമുള്ളതു പോലെ.
അതിനാണ് മൈകൊക്കെയായിട്റ്റ് അവര് വന്നതത്രേ!

നായിന്റെ മക്കള്!

ഇന്നലെ രാത്രി അടുത്തുള്ള വേസ്റ്റ് പാത്രത്തില് നിന്നും കുറച്ച് ചോറ് കിട്ടിയതാണ്. എടുത്ത് വെച്ചപ്പോഴാണ് ശ്രദ്ധിച്ചത്, കയ്യില് ആകെ ചെളി.

കുറച്ചകലെയുള്ള പൊതുടാപ്പില് നിന്ന് കൈ കഴുകി വന്നപ്പോള് കണ്ടത് എടുത്തു വെച്ചിരുന്ന ചോറ് പട്ടി തിന്നുന്നതാണ്.

നായിന്റെ മോന്!

നേരം വെളുത്തു തുടങ്ങി.

ആ പയ്യനെ എങ്ങും കാണുന്നില്ല. പോയിക്കാണും.

ഇവിടെ വരുന്നവരെല്ലാം യാത്രക്കാരാണ്. ആരും ഇവിടെ തങ്ങുന്നില്ല.

അയാളും ഒരു യാത്രയ്ക്ക് തയാറെടുക്കുകയായിരുന്നു.

അയാള് വീണ്ടും കിടന്നു.

ആ കിടപ്പ് ഒരാഴ്ചത്തേക്ക് നീണ്ടു. അപ്പോഴേക്കും ആ ശരീരത്തില് നിന് ദുര്ഗന്ധം വമിച്ചു തുടങ്ങിയിരുന്നു.

Thursday, June 20, 2013

വായനാദിനം; ഒരോര്മ


വായനാദിനം എന്ന് കേള്‌ക്കുമ്പോള്‌ ആദ്യം ഓർക്കുന്നത്‌ എന്റെ ഹൈ സ്കൂള്‌ വിദ്യാഭ്യാസ കാലമാണ്‌. എന്റെ കലാലയ ജീവിതത്തിലെ ഏറ്റവും സുന്ദരമായ മൂന്ന് വർഷങ്ങള്‌. അതെ, എന്റെ കോളേജ്‌ ജീവിതത്തേക്കാള്‌ ഞാന്‌ സ്നേഹിക്കുന്നത്‌ ഈ വർഷങ്ങളാണ്‌. കാരണം, എന്റെ വഴി എനിക്ക്‌ മനസ്സിലായത്‌ ആ കാലയളവിലാണ്‌. അക്കാലയളവില്‌ ഫ്രീ പിരീഡ്‌ കിട്ടിയാലുടന്‌ ലൈബ്രറിയിലേക്കോടുക എന്നതായിരുന്നു എന്റെ രീതി. അക്കാലത്ത്‌ കൂടുതലും വായിച്ചത്‌ ബാറ്റണ്‌ ബോസിനേയും കോട്ടയം പുഷ്പനാഥിനേയും നീലകണ്ഠന്‌ പരമാരയേയുമൊക്കെയായിരുന്നു. മാന്ത്രിക നോവലുകളും അപസർപ്പക നോവലുകളുമൊക്കെ അന്ന് ആർത്തി പിടിച്ച്‌ വായിച്ചു കൂട്ടി. ഡിറ്റക്ടിവ്‌ മാർറ്റിനും ഡിറ്റക്ടിവ്‌ ടൈംസുമൊക്കെ അന്നത്തെ വീരപുരുഷന്മാരായിരുന്നു. അഗതാ ക്രിസ്റ്റിയേയും ഷേർലക്‌ ഹോംസിനേയുമൊക്കെ പരിചയപ്പെടുന്നത്‌ കോളേജ്‌ വിദ്യാഭ്യാസ കാലയളവിലായിരുന്നു.
ഞാന്‌ പത്താം ക്ലാസ്സിലെത്തിയപ്പോള്‌ കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി സ്ക്കൂള്‌ മാനേജ്മന്റ്‌ ഒരു ഓഫർ വെച്ചു. 'ആ വർഷം ഏറ്റവും കൂടുതല്‌ പുസ്തകം വായിക്കുന്ന മൂന്ന് പേർക്ക്‌ സമ്മാനം.' വർഷം തീർന്നപ്പോള്‌ ഒന്നാം സമ്മാനം എനിക്കായിരുന്നു. മഹാത്മാഗാന്ധിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‌.' പക്ഷേ, ഞാന്‌ പുസ്തകമെടുക്കുന്നത്‌ ഒരു പ്രത്യേക രീതിയിലാണ്‌. സ്കൂള്‌ ലൈബ്രറിയില്‌ നിന്നും ഒരാഴ്ച്ച ഒരു പുസ്തകം എടുക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. രണ്ടോ മൂന്നോ ദിവസങ്ങള്‌ കൊണ്ട്‌ ആ പുസ്തകം വായിച്ചു കഴിയും. ബാക്കി ദിവസങ്ങള്‌ പുസ്തകമില്ലാതെ കഴിയുക എന്നെ സംബന്ധിച്ചിടത്തോളം ഭക്ഷണം കിട്ടാത്തതിനു തുല്യമായിരുന്നു. അതു കൊണ്ട്‌ ലൈബ്രറിയില്‌ നിന്നും പുസ്തകം എടുക്കുമ്പോള്‌ അനുവാദമുള്ള ഒരു പുസ്തകത്തോടൊപ്പം രണ്ടോ മൂന്നോ പുസ്തകങ്ങള്‌ ഞാന്‌ ഇടുപ്പില്‌ തിരുകി വെച്ച്‌ കൊണ്ടു പോകാറുണ്ടായിരുന്നു. അതായത്‌ ലൈബ്രറിയിലെ രെജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നതിനേക്കാള്‌ രണ്ടിരട്ടിയിലധികം പുസ്തകങ്ങള്‌ ഞാന്‌ അക്കാലത്ത്‌ വായിച്ചു. ഇപ്പോള്‌ ഇതൊക്കെ ഓർക്കാന്‌ കാരണം ആമിനയാണ്‌. അവളുടെ കല്യാണത്തിന്‌ പഴയ ഒരുപാട്‌ സുഹൃത്തുക്കളെ കണ്ടു. ഹൈസ്കൂള്‌ പഠന കാലത്തെ എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മാറ്റത്തില്‌ ഞാന്‌ ഒരുപാട്‌ വിഷമിച്ചിരുന്നു. അവള്‌ കഴിഞ്ഞ രണ്ടു വർഷങ്ങളില്‌ എന്നെ മനപൂർവ്വം ഒഴിവാക്കുകയായിരുന്നു എന്ന് ഞാന്‌ തെറ്റിദ്ധരിച്ചു. പുതിയ സുഹൃത്തുക്കളെ കിട്ടിയപ്പോള്‌ അവര്‌ ഒരുപാട്‌ മാറി എന്ന് ഞാന്‌ കരുതി. പക്ഷേ, കല്യാണ വീട്ടില്‌ വെച്ച്‌ എന്നോട്‌ വന്ന് സംസാരിച്ച അവള്‌ തെറ്റിദ്ധാരണ നീക്കി. അങ്ങനെ എന്റെ ഒരു നല്ല സുഹൃത്തിനെ തിരിച്ചു കിട്ടാന്‌ ആമിനയുടെ കല്യാണം കാരണമായി. ആമിനയ്ക്ക്‌ നന്ദി. പക്ഷേ, കല്യാണ വീട്ടില്‌ വെച്ച്‌ സംസാരിച്ചതിനു ശേഷം ഇതു വരെ അവളുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവുമില്ല. പെണ്ണുങ്ങളെ മനസ്സിലാക്കാന്‌ വലിയ പാടാണ്‌.
വേറെയും ഒരുപാട്‌ നല്ല ഓർമ്മകള്‌ ആ സ്കൂള്‌ എനിക്ക്‌ തന്നു. ആദ്യ പ്രണയവും പ്രണയ പരാജയവും ഞാന്‌ അറിഞ്ഞത്‌ ആ സ്കൂള്‌ അങ്കണത്തില്‌ വെച്ചായൊരുന്നു.
ഏതായാലും ഈ വായനാദിനം ഞാന്‌ ആ സ്കൂളിനും അവിടുത്തെ എന്റെ സുഹൃത്തുക്കൾക്കും അദ്ധ്യാപകർക്കുമൊക്കെയായി സമർപ്പിക്കുന്നു.