"രാവിലെ മുതല്‍ വൈകിട്ട് വരെ വിശന്ന് കഴിയുന്നതാണോ
നോമ്പ്?"
എന്റെ പല അമുസ്ലിം സുഹൃത്തുക്കളുടെയും സംശയമായിരുന്നു ഇത്. പലരും നോമ്പിനെ മനസ്സിലാക്കിയിരിക്കുന്നത് അങ്ങനെയാണ്. ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ പലരുടെയും ചിന്തയും ഇങ്ങനെയാണ്. എന്നാല്‍ അതല്ല സത്യം. നോമ്പ് കൊണ്ട് ചില വ്യക്തമായ ലക്ഷ്യങ്ങളുണ്ട് ഇസ്ലാമിന്. ഖുർ-ആനിലൂടെ അല്ലാഹു പറയുന്നത് കാണുക.
"സത്യവിശ്വാസികളേ, നിങ്ങളുടെ മുൻപുള്ളവര്ക്ക് നോമ്പ് നിര്ബന്ധമാക്കപ്പെട്ടതു പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അത് മൂലം നിങ്ങള്‍ക്ക് ദോഷബാധയെ തടയാവുന്നതാണ്." (1/183)
വ്രതാനുഷ്ഠാനം ഈ സമൂഹത്തിനു മേല്‍ മാത്രമല്ല, മുൻപിവിടെ ജീവിച്ച് മരിച്ച മുഴുവന്‍ സമുദായങ്ങളുടെ മേലും നിര്‍ബന്ധമാക്കപ്പെട്ട ഒരു ആരാധനാ കര്‍മ്മം ആണെന്നാണ് ഖുർ-ആന്‍ സൂചിപ്പിക്കുന്നത്. വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യവും ഈ സൂക്തത്തിലൂടെ വ്യക്തമാക്കപ്പെടുന്നുണ്ട്. "നിങ്ങള്‍ക്ക് ദോഷബാധയെ തടയാവുന്നതാണ്" അഥവാ, നിങ്ങള്‍ സൂക്ഷ്മയതയോടെ ജീവിക്കുന്നതിനു വേണ്ടി എന്നു സാരം.
ഒരു മുസ്ലിം അവന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സൂക്ഷ്മതയുള്ളവനായിരിക്കണമെന്ന് ഇസ്ലാം കല്പ്പിക്കുന്നു. ഒരു മാസം നീണ്ടു നില്ക്കുന്ന വ്രതാനുഷ്ഠാനത്തിലൂടെ ഒരാള്‍ നേടുന്നത് ശാരീരികേച്ഛകളുടെ മേലുള്ള നിയന്ത്രണമാണ്. അഥവാ, അങ്ങനെ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ അവന്റെ നോമ്പ് പൂർണ്ണ പരാജയം ആയിരുന്നു എന്ന് ചുരുക്കം.
കേവലം തീനും കുടിയും മാത്രമല്ല, മറ്റു മാസങ്ങളില്‍ അനുവദനീയമായ പലതും റമദാനില്‍ നിഷിദ്ധമാക്കിയതിനു പിന്നിലെ ലക്ഷ്യവും ഇതു തന്നെ. ഭാര്യയുമായുള്ള ലൈംഗിക ബന്ധം പോലും ഇസ്ലാം നോമ്പില്‍ തടഞ്ഞിരിക്കുന്നു. ഇപ്രകാരം ശാരീരികേച്ഛകളുടെ മേലുള്ള ഒരു വിജയമാണ് നോമ്പിന്റെ ലക്ഷ്യം.
'മനുഷ്യന്റെ മുഴുവന്‍ കർമ്മങ്ങളും അവന്റേതു തന്നെയാണ്.; വ്രതമൊഴിച്ച്. അത് എനിക്കുള്ളതാണ്' എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളതായി മുഹമ്മദ് നബി (സ) പ്രസ്താവിച്ചിട്ടുണ്ട്. എന്തു കൊണ്ടാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത്?
രക്ഷിതാവിനോടുള്ള പൂര്‍ണ്ണമായ വിധേയത്വത്തില്‍ അധിഷ്ഠിതമാണ് ഇസ്ലാം. 'ഇസ്ലാം' എന്ന പദത്തിന്റെ അര്‍ത്ഥം പോലും വിധേയത്വം/അനുസരണം എന്നൊക്കെയാണ്. എന്നാല്‍ വ്രതമൊഴിച്ചുള്ള മറ്റു കര്‍മങ്ങള്‍ മനുഷ്യന്റേതു തന്നെയാണ് എന്ന പ്രസ്താവന നോമ്പിന്റെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.
ഒരാള്‍ നോമ്പുകാരനാണോ എന്നറിയാവുന്നത് അയാള്‍ക്ക് മാത്രമാണ്. നോമ്പില്ലാത്ത ഒരാള്‍ നോമ്പുകാരനെപ്പോലെ പെരുമാറിയാല്‍ അത് വ്യാജമാണെന്ന് തെളിയിക്കാന്‍ നമുക്ക് കഴിയില്ല. കാരണം, നമ്മുടെ കാഴ്ചപ്പാടില്‍ അയാള്‍ നോമ്പുകാരനാണ്.
ഇസ്ലാമിലെ മറ്റ് അനുഷ്ഠാനങ്ങള്‍ എല്ലാം തന്നെ പരസ്യമായ ആരാധനകളാണ്. സകാത്ത്/നിർബന്ധിത ദാനം പോലും ചുരുങ്ങിയത് അത് വാങ്ങുന്നവനെങ്കിലും അറിയും. എന്നാല്‍ നോമ്പ് രഹസ്യമായ ആരാധനയാണ്. സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള രഹസ്യമായ ഉടമ്പടിയാണ് നോമ്പ്. 'നോമ്പ് എനിക്കുള്ളതാണ്. അതിനു പ്രതിഫലം നല്‍കുന്നത് നാമാണ്' എന്ന് മറ്റൊരിടത്ത് അല്ലാഹു പറയാനുള്ള കാരണവും ഇത് തന്നെ.
'എന്താണ് നോമ്പ്?' എന്ന ചോദ്യത്തിനുള്ള വളരെ ഹ്രസ്വമായ ഉത്തരമാണിത്. അമുസ്ലിം സുഹൃത്തുക്കള്‍ മനസ്സിലാക്കുമെന്ന് കരുതുന്നു.
ഇസ്ലാമിനെ മനസ്സിലാക്കാന്‍ നിങ്ങള്‍ വെറും മുസ്ലിം നാമധാരികള്‍ മാത്രമായ ഞങ്ങളിലേക്ക് നോക്കരുതേ എന്നൊരപേക്ഷയുണ്ട്.
"സത്യവിശ്വാസികളേ, നിങ്ങളുടെ മുൻപുള്ളവര്ക്ക് നോമ്പ് നിര്ബന്ധമാക്കപ്പെട്ടതു പോലെ നിങ്ങള്‍ക്കും നോമ്പ് നിര്ബന്ധമാക്കപ്പെട്ടിരിക്കുന്
വ്രതാനുഷ്ഠാനം ഈ സമൂഹത്തിനു മേല്‍ മാത്രമല്ല, മുൻപിവിടെ ജീവിച്ച് മരിച്ച മുഴുവന്‍ സമുദായങ്ങളുടെ മേലും നിര്‍ബന്ധമാക്കപ്പെട്ട ഒരു ആരാധനാ കര്‍മ്മം ആണെന്നാണ് ഖുർ-ആന്‍ സൂചിപ്പിക്കുന്നത്. വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യവും ഈ സൂക്തത്തിലൂടെ വ്യക്തമാക്കപ്പെടുന്നുണ്ട്. "നിങ്ങള്‍ക്ക് ദോഷബാധയെ തടയാവുന്നതാണ്" അഥവാ, നിങ്ങള്‍ സൂക്ഷ്മയതയോടെ ജീവിക്കുന്നതിനു വേണ്ടി എന്നു സാരം.
ഒരു മുസ്ലിം അവന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സൂക്ഷ്മതയുള്ളവനായിരിക്കണമെന്ന്