Wednesday, September 4, 2013

കട കൊള്ളാം. പക്ഷേ, സാധനങ്ങള് കുറവാ...

'കുഞ്ഞനന്തന്റെ കട' കണ്ടു.
തരക്കേടില്ലാത്ത സിനിമ. മൊത്തത്തില് കേട്ട നല്ല പ്രതികരണങ്ങള്‌ക്ക് എതിരായി ചില നിരീക്ഷണങ്ങള് കണ്ടു, ചിത്രം മോശമാണെന്ന്. എന്നാല് എന്റെ വ്യക്തിപരമായ അഭിപ്രായത്തില് ചിത്രം തരക്കേടില്ലാത്ത ഒന്നായാണ് തോന്നിയത്. മഹത്തായ ഒരു സിനിമ എന്ന അഭിപ്രായമില്ല. സലിം അഹ്മദിന്റെ 'ആദാമിന്റെ മകന് അബു'വുമായി താരതമ്യം ചെയ്താല് സവിശേഷ വിധിയായി ചിത്രത്തില് ഒന്നുമില്ല. ചിത്രം എനിക്കിഷ്റ്റപ്പെടാന് കാരണം മമ്മൂട്ടിയുടെ അഭിനയമാണ്. അതിന്റെ മുഴുവന് മാര്ക്കും സംവിധായകനാണ്. മമ്മൂട്ടിയെ വളരെ കൃത്യമായി സലിം അഹ്മെദ് ചിത്രത്തില് ഉപയോഗിച്ചിരിക്കുന്നു.
ദയയും ക്ഷമയും വിട്ടുവീഴ്ചയുമൊക്കെ ഉള്ളതിനോടൊപ്പം ദേഷ്യവും സ്വാര്ത്ഥതയുമൊക്കെയുള്ള ഒരു പച്ച മനുഷ്യനാണ് കുഞ്ഞനന്തന്. മലയാളിയുടെ നായക സങ്കല്പത്തിലെ ഹീറോയിസം ഇനിയും അവസാനിച്ചിട്ടില്ലെന്ന് തോന്നുന്നു. ഇടക്കിടെ കേട്ട മോശം അഭിപ്രായത്തിനു കാരണം അതാവാം. ഒരു നടന് എന്ന നിലയില് മമ്മൂട്ടി ചിത്രത്തില് 100% വിജയമാണ്. കുഞ്ഞനന്തന് ഒരു സാധാരണ മനുഷ്യന്റെ പ്രതീകം ആണ് എന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം. തന്റെ പറമ്പിലേക്ക് മറ്റുള്ളവര് കടക്കാതിരിക്കാന് അതിരില് വേലി കെട്ടുന്ന കുഞ്ഞനന്തന് മാവില് നിന്ന് വീണ് പരിക്കേല്‌ക്കുന്ന തന്റെ മോനെ എടുക്കാനായി പോകുമ്പോള് ആ വേലി ചവിട്ടിപ്പൊളിച്ച് കളയുന്നുണ്ട്. റോഡ്‌ വന്നാല് തന്റെ കട നഷ്ടപ്പെടും എന്ന് മനസ്സിലാക്കുന്ന കുഞ്ഞനന്തന് ഏത് വിധേനയും ആ റോഡ്‌ വരുത്താതിരിക്കാനുള്ള ശ്രമങ്ങള് നടത്തുന്നു. എന്നാല് കുടുസു റോഡില് കൂടി പരിക്ക് പറ്റിയ മോനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള് കുഞ്ഞനന്തനെ മാറി ചിന്തിക്കാന് പ്രേരിപ്പിക്കുന്നു. ഇനിയും തനിക്ക് ഇങ്ങനെയൊരു അവസ്ഥ വരരുത് എന്ന് സ്വാർത്ഥമായി ചിന്തിക്കുന്ന അയാള് ഒരു രാത്രി കട പൊളിക്കുകയാണ്.
സംവിധായകന് പറഞ്ഞ കഥയല്ല, പറഞ്ഞ രീതിയാണ്‍ കുറച്ചു കൂടി നന്നാവേണ്ടിയിരുന്നത്. കുഞ്ഞന്തന് എന്ന മനുഷ്യന് എന്നതിലപ്പുറം കുഞ്ഞനന്തന് എന്ന നായകന് എന്ന് ചിന്തിക്കുമ്പോള് ചിത്രം കുറച്ചു കൂടി മോശമാവുന്നു.
വളരെ വിശദമായ കഥ പറച്ചില് ആകര്ഷണീയമായി. കുറച്ച് ക്രിയാത്മകമായി ചിന്തിച്ചിരുന്നെങ്കില് നന്നാക്കാവുന്ന സിനിമ. എങ്കിലും, ഹീറോയിസത്തില് അമിതമായ വിശ്വാസമില്ലാത്തവര്‌ക്ക് സിനിമ കാണാം...

2 comments: