
രഞ്ജിത്തിന്റെ 'സ്പിരിറ്റ്' എന്ന സിനിമയിൽ നാം കണ്ട രഘുനന്ദനും 'ലേഡീസ് ആൻഡ് ജെന്റിൽമാനി'ൽ നാം കാണുന്ന ചന്ദ്രബോസും ഒരേ മാനറിസങ്ങൾ ഉള്ള രണ്ടു കഥാപാത്രങ്ങളാണ്. 'ജീവിതം അഥവാ മദ്യപാനം' എന്ന തത്വത്തിൽ വിശ്വസിക്കുന്നു ഇരുവരും. എന്നാൽ രണ്ടു പേരും രണ്ടു തലത്തിലുള്ള മദ്യപാനികളാണ്. അതല്ലെങ്കിൽ കുടിക്കാൻ രണ്ടു പേരും കണ്ടെത്തുന്ന കാരണങ്ങൾ വ്യത്യസ്ഥമാണ്.
'Wine is a bottled poetry' എന്ന് വിശ്വസിച്ച് കള്ളുകുടിയിൽ ജീവിതത്തെ തിരഞ്ഞ് ബുദ്ധിമുട്ടുന്ന രഘുനന്ദനും അച്ചുവില്ലാത്ത ഒറ്റപ്പെടലിന്റെ വീർപ്പുമുട്ടലിൽ ജീവിതം തിരിച്ചു പിടിക്കാൻ മദ്യത്തെ ആശ്രയിക്കുന്ന ചന്ദ്രബോസും. രണ്ടും രണ്ടു കഥാപാത്രങ്ങൾ. ആ രണ്ടു കഥാപാത്രങ്ങളെയും രണ്ടായിത്തന്നെ മോഹൻലാൽ അവതരിപ്പിച്ചു എന്നത് അത്ഭുതപ്പെടുത്തുന്നു. അതാണ് അദ്ദേഹത്തിന്റെ റേഞ്ച്.
കലാഭവൻ ഷാജോണിന് ഇതിലും നേരത്തെ ഇത്തരം നല്ല കഥാപാത്രങ്ങൾ കിട്ടേണ്ടിയിരുന്നു.
ഒഴുക്കുള്ള കഥ, സുന്ദരമായ തിരക്കഥ, മനോഹരമായ ഗാനങ്ങൾ... അങ്ങനെ ഒരു നല്ല സിനിമക്കു വേണ്ടതെല്ലാം ചിത്രത്തിനുണ്ട്. ഒരൽപം രസക്കേട് തോന്നിയത് ക്ലൈമാക്സ് മാത്രം. അതങ്ങു വിടാം, അല്ലേ?
No comments:
Post a Comment