Tuesday, May 28, 2013

നേരം പോക്കിന്റെ 'നേരം'


'നേരം രണ്ട്‌ തരമുണ്ട്‌. ഒന്ന് ചീത്ത നേരം, മറ്റൊന്ന് നല്ല നേരം. ചീത്ത നേരത്തിനു ശേഷം നല്ല നേരം വരും'

പുതുമുഖ ചിത്രം 'നേരം' കണ്ടു; തരക്കേടില്ലാത്ത ചിത്രം. പുതുമുഖ സംരംഭം എന്ന നിലയില്‌ ചിത്രം അഭിനന്ദനമര്‌ഹിക്കുന്നു. കയ്യടക്കമുള്ള തിരക്കഥയും സംവിധാനവുമാണ്‌ എടുത്തു പറയേണ്ടത്‌. പുതുമുഖ സംവിധായകന്‌ ആയിട്ടു പോലും ചിത്രം ഒരിക്കല്‌ പോലും സംവിധായകന്റെ കൈ വിട്ടു പോയിട്ടില്ല.
ചിത്രത്തിന്റെ കാസ്റ്റിങ്ങും മികച്ചതാണ്‌.
ഒരു ദിവസത്തെ കഥയാണ്‌ ചിത്രം ചർച്ച ചെയ്യുന്നത്‌. സംശയിക്കേണ്ട, ഇതൊരു ന്യൂ ജെനറേഷൻ സിനിമ തന്നെയാണ്‌. പക്ഷേ, അസഹനീയമായ ദ്വയാർദ്ധ പ്രയോഗങ്ങളോ ന്യൂ ജെനറേഷൻ സിനിമയുടെ കൂടപ്പിറപ്പായ 'ബീപ്‌' ശബ്ദമോ ചിത്രത്തില്‌ കാണാന്‌ കഴിയില്ല. അതായത്‌, കുടുംബസമേതം കാണാവുന്ന ന്യൂ ജെനറേഷൻ സിനിമയാണ്‌ 'നേരം' എന്നു ചുരുക്കം.
അല്ലെങ്കിലും ന്യൂ ജെനറേഷൻ സിനിമ എന്നു കേള്‌ക്കുമ്പോള്‌ തന്നെ കാടടച്ച്‌ വെടി വെയ്ക്കുന്നതിനു പകരം മറ്റേ 'ബീപ്‌' ശബ്ദത്തോടൊപ്പം പുറത്തിറങ്ങുന്ന സിനിമകളെ മാത്രം വിമര്‌ശിക്കുന്നതാവും ഉചിതം. നല്ല മാറ്റങ്ങള്‌ വരട്ടെ.
ഏതായാലും പുതുമയുള്ള ഈ നല്ല സിനിമയ്ക്കും അണിയറ പ്രവര്‌ത്തകര്‌ക്കും വിജയാശംസകള്‌!

-ഏച്ചുകെട്ട്‌-
മാത്യൂ: "പെണ്ണിന്റെ മുഖം കൊള്ളൂല"
ജീന: "അതിനു നീയെപ്പഴാ പെണ്ണിന്റെ മുഖത്ത്‌ നോക്കിയത്‌?" 


6 comments:

  1. നേരം കണ്ടിട്ടില്ല ... കണ്ടിട്ട് അഭിപ്രായം പറയാം ട്ടോ

    ReplyDelete
    Replies
    1. കാണൂ, നല്ല പടമാണ്. പുതുമയുള്ളത് :)

      Delete
  2. പടം ഞാന്‍ കണ്ടിട്ടില്ല

    ReplyDelete
    Replies
    1. ന്യൂ ജെനറേഷന് പടമാണ്, സൂക്ഷിച്ചോ മൂസാക്കാ... :P

      Delete