Thursday, May 30, 2013

ഭാവി ശോഭനം! (വിശ്വാസം, അതല്ലേ എല്ലാം)


സഞ്ചു വിശ്വനാഥ്‌ സാംസണ്‌. ഈ ഐപിഎല്‌ സീസണില്‌ കൊടി കെട്ടിയ രാജ്യാന്തര താരങ്ങളോടൊപ്പം ഉയര്‌ന്നു കേട്ട ചില പേരുകളില്‌ ഒന്ന്.
ഈ ഐപിഎല്ലിന്റെ ഭാവി താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ചു കേരളാ ക്രിക്കറ്റിന്റെ പുതിയ മുഖമാണ്‌. ശ്രീശാന്തിനെതിരായ കോഴ വിവാദത്തില്‌ മുഖം നഷ്ടപ്പെട്ട സഞ്ചുവിലാണ്‌ കേരള ക്രിക്കറ്റ്‌ ആശ്വാസം കണ്ടെത്തുന്നത്‌.
കഴിഞ്ഞ സീസണില്‌ കൊൽകത്ത നൈറ്റ്‌ റൈഡേഴ്സിന്റെ താരമായിരുന്ന സഞ്ചുവിനെ രാജസ്ഥാന്‌ പാളയത്തിലെത്തിച്ചത്‌ ശ്രീശാന്താണ്‌. സഞ്ചുവിനൊപ്പം സച്ചിന്‌ ബേബിയെക്കൂടി ടീമിലെത്തിച്ചെങ്കിലും ഒരു കളിയില്‌ മാത്രമാണ്‌ സച്ചിന്‌ ബേബി ബാറ്റിങ്ങിനിറങ്ങിയത്‌.
വെറും 18 വയസ്സേയുള്ളൂ സഞ്ചുവിന്‌. പക്ഷേ, സഞ്ചുവിന്റെ ടൈമിങ്ങും കളിയോടുള്ള സമീപനവും ക്രിക്കറ്റ്‌ വിദഗ്‌ധരുടെ പ്രശംസ പിടിച്ചു പറ്റിക്കഴിഞ്ഞു. സഞ്ചുവിനെക്കുറിച്ച്‌ കമന്റേറ്ററ്‌ ഹർഷ ഭോഗ്ലെയുടെ ഒരു ലേഖനം തന്നെയുണ്ട്‌ ഇഎസ്പിഎന്‌ ക്രികിൻഫോയുടെ വെബ്‌സൈറ്റില്‌. അതില്‌ അദ്ദേഹം സഞ്ചുവിന്റെ ഒരൊറ്റ ഷോട്ട്‌ മാത്രമേ സഞ്ചുവിന്റെ ക്ലാസ്സ്‌ വ്യക്തമാക്കാന്‌ വിശദീകരിക്കുന്നുള്ളൂ. പൂനെ വാരിയേഴ്സുമായി നടന്ന കളിയില്‌ സ്റ്റുവർട്‌ ബിന്നിയുമായി 25 റൺസ്‌ കൂട്ടുകെട്ടുണ്ടാക്കിയ സഞ്ചു നേരിട്ട ആദ്യ രണ്ടു പന്തുകളിലും ബൗണ്ടറി നേടി. അതില്‌ ആദ്യത്തെ ഷോട്ട്‌ ആണ്‌ ഹർഷ വിശദീകരിക്കുന്നത്‌. ഓഫ്‌ സ്റ്റമ്പിനു പുറത്ത്‌ കുത്തിയ ഒരു ഗുഡ്‌ ലെങ്ങ്ത്‌ ബോള്‌, ബാക്ക്ഫൂട്ടിൽ കവറിലൂടെ നേടിയ ബൗണ്ടറി സഞ്ചുവിന്റെ കളിയോടുള്ള സമീപനം വ്യക്തമാക്കുന്നു എന്ന് ഹർഷ പറയുന്നു. ഏറെ ബുദ്ധിമുട്ടേറിയ ഷോട്ട്‌ അനായാസമായി കളിച്ച സഞ്ചുവില്‌ പ്രതീക്ഷ വെക്കാമെന്നും ഹർഷ പറയുന്നു.
ഐപിഎല്ലില്‌ അർദ്ധ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും ഇപ്പോള്‌ സഞ്ചുവിന്റെ പേർക്കാണ്‌.


 ബാംഗ്ലൂര്‌ റോയല്‌ ചലഞ്ചേഴ്സിനെതിരെ 41 പന്തുകളില്‌ സഞ്ചു നേടിയ 63 റൺസിന്റെ പിൻബലത്തിലാണ്‌ ആ കളി രാജസ്ഥാന്‌ ജയിക്കുന്നത്‌. ആ കളി 'മാന്‌ ഓഫ്‌ ദി മാച്ച്‌' പുരസ്കാരവും സഞ്ചുവിനെ തേടിയെത്തി.
ഉത്തരേന്റ്യന്‌ ലോബികളുടെ സ്വാഥീനം മറി കടന്ന് സഞ്ചു ഇന്ത്യന്‌ ടീമിലെത്തുമോ എന്ന് സംശയമാണ്‌. എങ്കിലും നമുക്ക്‌ പ്രതീക്ഷ വെക്കാം, ഈ താരത്തില്‌…


സഞ്ചുവിന്റെ തകര്‌പ്പന് ബാറ്റിങ്ങ് കാണണമെങ്കില് ഇവിടെ  ക്ലിക്ക് ചെയ്യൂ...

2 comments: