Thursday, June 20, 2013

വായനാദിനം; ഒരോര്മ


വായനാദിനം എന്ന് കേള്‌ക്കുമ്പോള്‌ ആദ്യം ഓർക്കുന്നത്‌ എന്റെ ഹൈ സ്കൂള്‌ വിദ്യാഭ്യാസ കാലമാണ്‌. എന്റെ കലാലയ ജീവിതത്തിലെ ഏറ്റവും സുന്ദരമായ മൂന്ന് വർഷങ്ങള്‌. അതെ, എന്റെ കോളേജ്‌ ജീവിതത്തേക്കാള്‌ ഞാന്‌ സ്നേഹിക്കുന്നത്‌ ഈ വർഷങ്ങളാണ്‌. കാരണം, എന്റെ വഴി എനിക്ക്‌ മനസ്സിലായത്‌ ആ കാലയളവിലാണ്‌. അക്കാലയളവില്‌ ഫ്രീ പിരീഡ്‌ കിട്ടിയാലുടന്‌ ലൈബ്രറിയിലേക്കോടുക എന്നതായിരുന്നു എന്റെ രീതി. അക്കാലത്ത്‌ കൂടുതലും വായിച്ചത്‌ ബാറ്റണ്‌ ബോസിനേയും കോട്ടയം പുഷ്പനാഥിനേയും നീലകണ്ഠന്‌ പരമാരയേയുമൊക്കെയായിരുന്നു. മാന്ത്രിക നോവലുകളും അപസർപ്പക നോവലുകളുമൊക്കെ അന്ന് ആർത്തി പിടിച്ച്‌ വായിച്ചു കൂട്ടി. ഡിറ്റക്ടിവ്‌ മാർറ്റിനും ഡിറ്റക്ടിവ്‌ ടൈംസുമൊക്കെ അന്നത്തെ വീരപുരുഷന്മാരായിരുന്നു. അഗതാ ക്രിസ്റ്റിയേയും ഷേർലക്‌ ഹോംസിനേയുമൊക്കെ പരിചയപ്പെടുന്നത്‌ കോളേജ്‌ വിദ്യാഭ്യാസ കാലയളവിലായിരുന്നു.
ഞാന്‌ പത്താം ക്ലാസ്സിലെത്തിയപ്പോള്‌ കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി സ്ക്കൂള്‌ മാനേജ്മന്റ്‌ ഒരു ഓഫർ വെച്ചു. 'ആ വർഷം ഏറ്റവും കൂടുതല്‌ പുസ്തകം വായിക്കുന്ന മൂന്ന് പേർക്ക്‌ സമ്മാനം.' വർഷം തീർന്നപ്പോള്‌ ഒന്നാം സമ്മാനം എനിക്കായിരുന്നു. മഹാത്മാഗാന്ധിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‌.' പക്ഷേ, ഞാന്‌ പുസ്തകമെടുക്കുന്നത്‌ ഒരു പ്രത്യേക രീതിയിലാണ്‌. സ്കൂള്‌ ലൈബ്രറിയില്‌ നിന്നും ഒരാഴ്ച്ച ഒരു പുസ്തകം എടുക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. രണ്ടോ മൂന്നോ ദിവസങ്ങള്‌ കൊണ്ട്‌ ആ പുസ്തകം വായിച്ചു കഴിയും. ബാക്കി ദിവസങ്ങള്‌ പുസ്തകമില്ലാതെ കഴിയുക എന്നെ സംബന്ധിച്ചിടത്തോളം ഭക്ഷണം കിട്ടാത്തതിനു തുല്യമായിരുന്നു. അതു കൊണ്ട്‌ ലൈബ്രറിയില്‌ നിന്നും പുസ്തകം എടുക്കുമ്പോള്‌ അനുവാദമുള്ള ഒരു പുസ്തകത്തോടൊപ്പം രണ്ടോ മൂന്നോ പുസ്തകങ്ങള്‌ ഞാന്‌ ഇടുപ്പില്‌ തിരുകി വെച്ച്‌ കൊണ്ടു പോകാറുണ്ടായിരുന്നു. അതായത്‌ ലൈബ്രറിയിലെ രെജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നതിനേക്കാള്‌ രണ്ടിരട്ടിയിലധികം പുസ്തകങ്ങള്‌ ഞാന്‌ അക്കാലത്ത്‌ വായിച്ചു. ഇപ്പോള്‌ ഇതൊക്കെ ഓർക്കാന്‌ കാരണം ആമിനയാണ്‌. അവളുടെ കല്യാണത്തിന്‌ പഴയ ഒരുപാട്‌ സുഹൃത്തുക്കളെ കണ്ടു. ഹൈസ്കൂള്‌ പഠന കാലത്തെ എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മാറ്റത്തില്‌ ഞാന്‌ ഒരുപാട്‌ വിഷമിച്ചിരുന്നു. അവള്‌ കഴിഞ്ഞ രണ്ടു വർഷങ്ങളില്‌ എന്നെ മനപൂർവ്വം ഒഴിവാക്കുകയായിരുന്നു എന്ന് ഞാന്‌ തെറ്റിദ്ധരിച്ചു. പുതിയ സുഹൃത്തുക്കളെ കിട്ടിയപ്പോള്‌ അവര്‌ ഒരുപാട്‌ മാറി എന്ന് ഞാന്‌ കരുതി. പക്ഷേ, കല്യാണ വീട്ടില്‌ വെച്ച്‌ എന്നോട്‌ വന്ന് സംസാരിച്ച അവള്‌ തെറ്റിദ്ധാരണ നീക്കി. അങ്ങനെ എന്റെ ഒരു നല്ല സുഹൃത്തിനെ തിരിച്ചു കിട്ടാന്‌ ആമിനയുടെ കല്യാണം കാരണമായി. ആമിനയ്ക്ക്‌ നന്ദി. പക്ഷേ, കല്യാണ വീട്ടില്‌ വെച്ച്‌ സംസാരിച്ചതിനു ശേഷം ഇതു വരെ അവളുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവുമില്ല. പെണ്ണുങ്ങളെ മനസ്സിലാക്കാന്‌ വലിയ പാടാണ്‌.
വേറെയും ഒരുപാട്‌ നല്ല ഓർമ്മകള്‌ ആ സ്കൂള്‌ എനിക്ക്‌ തന്നു. ആദ്യ പ്രണയവും പ്രണയ പരാജയവും ഞാന്‌ അറിഞ്ഞത്‌ ആ സ്കൂള്‌ അങ്കണത്തില്‌ വെച്ചായൊരുന്നു.
ഏതായാലും ഈ വായനാദിനം ഞാന്‌ ആ സ്കൂളിനും അവിടുത്തെ എന്റെ സുഹൃത്തുക്കൾക്കും അദ്ധ്യാപകർക്കുമൊക്കെയായി സമർപ്പിക്കുന്നു.

1 comment: