Wednesday, June 19, 2013

A(ahaa) B(eautiful) -ഇന്റെര്‌വല്ല്- C(he) D(ookli)



രണ്ട്‌ സിനിമ പോലെ തോന്നി കണ്ടപ്പോള്‌. ഇന്റർവെല്‌ വരെ ഒരു സിനിമ, ഇന്റർവെല്ലിനു ശേഷം മറ്റൊന്ന്. ഇന്റർവെല്ല് വരെ സിനിമ മനോഹരമാണ്‌. ചടുലമായ രംഗങ്ങളും നിലവാരമുള്ള തമാശകളും ഒരു തരക്കേടില്ലാത്ത ഗാനവും ഒക്കെയുള്ള ഒരു കിടിലന്‌ സിനിമ. പക്ഷേ, ഇന്റർവെല്ലിനു ശേഷം സിനിമയാകെ മാറുകയാണ്‌. കഥാഗതിയില്‌ വരുന്ന വളരെ ചെറിയ ഒരു മാറ്റം. അഞ്ചോ ആറോ സീനുകളില്‌ ഒതുക്കിത്തീർക്കാവുന്ന ഒരു ചെറിയ സംഭവത്തെ വലിച്ചു നീട്ടി രണ്ടാം പകുതി മുഴുവന്‌ കഥ പറഞ്ഞു കളഞ്ഞു അവര്‌. 
ജോണ്‍സിന്റെയും കോരയുടെയും അമേരിക്കന് ജീവിതവും അവരെ നാട്ടിലേക്ക് പറഞ്ഞയക്കാന് ജോണ്‍സിന്റെ ഡാഡി കണ്ടെത്തുന്ന കാരണങ്ങളും അവരെ നാട്ടിലെത്തിക്കുന്ന രീതിയും എല്ലാം തകർപ്പനാണ്. തലയറഞ്ഞു ചിരിച്ച കുറേ നല്ല മുഹൂർത്തങ്ങള്. 'ഈ സിനിമ കലക്കും' എന്ന് തോന്നിയ രംഗങ്ങള്. പക്ഷേ ഇന്റെർവെല്ല് കഴിഞ്ഞ് സംഗതി മാറി.
കൃത്യമായി പറഞ്ഞാല്  'അമേരിക്കയില് നിന്ന് വന്ന ശതകോടീശ്വരരായ ജോണ്‍സും കോരയും എന്തിന് എറണാകുളത്ത് വന്നു' എന്ന സഹപാഠികളുടെ ചോദ്യത്തിന് ജോണ്സ് പറയുന്നത് ഒരു കടിച്ചാല് പൊട്ടാത്ത നുണ. നിരുപദ്രവകരമായ ആ നുണ അത് പോലെ തന്നെ 'മലയാള മനോരമ' പത്രത്തിന്റെ ഞായരാഴ്ച്ച സ്പെഷ്യലില് ഫീച്ചര് ആയി വരുന്നു.('മനോരമ' പത്രത്തിന്റെ പത്രധര്മം മനസ്സിലാക്കിത്തന്നതിന് നന്ദി). അതോടെ ഇരുവരും പ്രശസ്തരാകുന്നു. ചാനലുകള് അവരെ വെച്ച് സ്റ്റോറി ചെയ്യുന്നു. അമേരിക്കയിലേക്ക് തിരികെ പോകാന് ഈ വഴി പ്രയോജനപ്പെടുത്താം എന്ന തിരിച്ചറിവില് വീണത് വിദ്യയാക്കുന ജോണ്സ് കോരമാര്. അവസാനം ഒന്നുമല്ലാത്ത ഒരു സ്ഥലത്ത്, അമേരിക്കന് പയ്യന്സിനെ കേരള സര്ക്കാര് തിരികെ 'ഡീ പോര്ട്ട്' ചെയ്യുന്നതില് അവസാനിക്കുന്ന സിനിമ. ഇരുവരും നന്നായി എന്ന് അവസാനം ഒരാള് ശബ്ദത്തിലൂടെ പറയുന്നുണ്ടെങ്കിലും സിനിമ കണ്ടിറങ്ങിയവര് അത് അംഗീകരിക്കണമെന്നില്ല.
അത്‌ മാത്രമോ, തമാശകളുടെ നിലവാരം കുറഞ്ഞു. തിരക്കഥയുടെ ഒഴുക്കിനും സാരമായി കോട്ടം സംഭവിച്ചു. ചുരുക്കത്തില്‌, രണ്ടാം പകുതി മൊത്തം കയ്യില്‌ നിന്നു പോയി എന്നർത്ഥം. സത്യം പറയാമല്ലോ, മൊത്തത്തിലുള്ള കണക്കെടുപ്പ്‌ നടത്തിയാല്‌ ഒരൽപം മുന്നിട്ട്‌ നിൽക്കുന്നത്‌ 'ഹണി ബീ'യാണ്‌. പക്ഷേ, 'എബിസിഡി' ആദ്യ പകുതിയുടെ നിലവാരം രണ്ടാം പകുതിയിലും കൂടി നിലനിർത്തിയിരുന്നുവെങ്കില്‌ ഇങ്ങനെയൊരു താരതമ്യത്തിനു പോലും സാദ്ധ്യതയില്ലായിരുന്നു.

ഏച്ചുകെട്ട്:- "പ്രെസ്സ്?"
                 "യെസ്"
                 "പ്രെസ്സ്?"
                 "യെസ്"
                 "ഐ മീന് പ്രെസ്സ്?"
                 "യെസ്"
                 "മേ ബി നെക്സ്റ്റ് ടൈം!"

3 comments:


  1. സിനിമ കണ്ടിട്ടില്ല . എന്നാലും എന്റെ ഒരു നിഗമനം അനുസരിച്ച് മാർട്ടിൻ പ്രകാട്ട് ഈ സിനിമയെ സമീപിച്ചിരിക്കുന്നത് വാണിജ്യ ചേരുവകളോടെയാണ് . ഒരു പക്ഷെ ബെസ്റ്റ് ആക്ടറിനോടുണ്ടായിരുന്ന മാനസിക അടുപ്പം മാർട്ടിൻ ഈ സിനിമയ്ക്കു കൊടുത്തില്ലായിരിക്കാം .. എന്തായാലും സിനിമ ഇവിടെ റിലീസാകട്ടെ ..കണ്ടിട്ട് പറയാം .

    ReplyDelete
    Replies
    1. 'ബെസ്റ്റ് ആക്ടരി'ന് ഒരു ആത്മാവുണ്ടായിരുന്നു ഇതിന് അതില്ല.

      Delete