Saturday, June 8, 2013

'ഹണി ബീ' - വീര്യമില്ലാത്തത്‌

റിലീസ്‌ ചെയ്യുന്ന അന്ന് തന്നെ സിനിമ കാണുന്ന പതിവ്‌ എനിക്കില്ല. പക്ഷേ, ആസിഫ്‌ അലി, ഭാവന ചിത്രം 'ഹണി ബീ' ഇന്നലെത്തന്നെ കണ്ടു. ഇന്നലെ ഉച്ചകഴിഞ്ഞ്‌ എന്റെയൊരു സുഹൃത്ത്‌ വന്നു ചോദിച്ചു-
"ഡാ, ഹണി ബീ കാണാന്‌ വരുന്നോ?"
"ഇല്ലെടാ, നീ പൊക്കോ"
"ടിക്കറ്റ്‌ ഒക്കെ ഞാന്‌ എടുത്തോളാം. നീ വാ"
പിന്നെന്താ പ്രശ്നം. പോയി, കണ്ടു, വെറുത്തു.
സമീപകാലത്തെ ന്യൂ ജെനറേഷന്‌ സിനിമകളുടെ ശൈലിയാണല്ലോ ഒരു ദിവസത്തെ കഥ. 'ഹണി ബീ'യും ചർച്ച ചെയ്യുന്നത്‌ ഒരു ദിവസത്തെ കഥയാണ്‌. ശക്തമായ കഥയൊന്നുമല്ല. തിരക്കഥയും ദുർബലമാണ്‌. പാട്ടുകളുടെ കാര്യമാണ്‌ ഏറെ കഷ്ടം. ഒരു ഡപ്പാംകൂത്ത്‌ റ്റ്യൂണിനനുസരിച്ച്‌ അക്ഷരങ്ങള്‌ അടുക്കി വെച്ചാല്‌ പാട്ടായി എന്നാണല്ലോ ഇപ്പോഴത്തെ പാട്ടെഴുത്തുകാരുടെ ചിന്ത. ആ രീതിയും മാറി. തോന്നുന്നതു പോലെ അക്ഷരങ്ങൾ നിരത്തിയാല്‌ പോര, അതിനിടയ്ക്ക്‌ ചില ഇംഗ്ലീഷ്‌ വാക്കുകള്‌ കൂടി തിരുകിക്കയറ്റിയാലേ പാട്ടാകൂ എന്നായിരിക്കുന്നു.
കുറച്ചു കൂടി ഗൗരവമുള്ള രീതിയില്‌ കഥ പറഞ്ഞിരുന്നെങ്കില്‌ ഒരു പക്ഷേ ചിത്രം കുറേക്കൂടി നന്നായേനെ എന്നു തോന്നുന്നു. ന്യൂ ജെനറേഷന്‌ വാക്കുകളൊക്കെ ആവശ്യത്തിലധികം പ്രയോഗിച്ചിട്ടുണ്ട്‌ സിനിമയില്‌. 'ബഡ്ഡി, ഡ്യൂഡ്‌, ബ്രോ, ഫ്രീക്‌, മച്ചാന്‌' എല്ലാം ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചിരിക്കുന്നതു കാരണം സിനിമയുടെ മൂഡ്‌ തന്നെ മാറിപ്പോകുന്നു.
അപ്പന്‌ ലാലിനെ മോന്‌ ലാല്‌ നന്നായി ഉപയോഗിച്ചിട്ടുണ്ട്‌ സിനിമയില്‌. അപ്പന്‌ ലാലുൾപ്പെടെ എല്ലാവരും അവരവരുടെ റോളുകള്‌ ഭംഗിയാക്കിയിട്ടുമുണ്ട്‌. പക്ഷേ, പടം പോര.
പക്ഷേ, പേടിക്കേണ്ട. കാശ്‌ മുതലാകുന്ന ഒരു സീന്‌ ഉണ്ട്‌ സിനിമയില്‌. ആസിഫും ഭാവനയും തമ്മിലുള്ള ഒരു ലിപ്‌ ലോക്ക്‌ കിസ്സ്‌!! അത്തരം രംഗങ്ങളെ സ്വാഗതം ചെയ്യുന്നു.

ഏച്ചുകെട്ട്‌:കല്യാണത്തിനു ശേഷം റിലീസായ ആസിഫിന്റെ ആദ്യത്തെ ചിത്രം. പടച്ചോനേ, കെട്ട്യോൾക്ക്‌ മനക്കട്ടി കൊടുക്കണേ...
 

7 comments:

  1. ഭാഗ്യം ! ഇവിടെ റിലീസ് ഇല്ല. അല്ലേൽ ഞാൻ പോയി കണ്ടേനെ .. ഇനിയിപ്പോ മെല്ലെ കാണാം .. അസിഫ് അലിയൊക്കെ ആകെ കൈ വിട്ടു പോയി . അവന്റെ ചുരുക്കം സിനിമകളെ എനിക്കിഷ്ടമായിട്ടുള്ളൂ .. ഇന്നലെ ഈ സിനിമയെ കുറിച്ച് അവന്റെ ഒരു അഭിമുഖം കണ്ടിരുന്നു .. അപ്പോഴേ എനിക്ക് എന്തോ ഒരു സുഖം തോന്നീല്ലാ ..

    ReplyDelete
  2. http://www.thalhath.in/2013/05/blog-post.html

    ReplyDelete
    Replies
    1. ധ്വനി മനസ്സിലായി. ന്യൂ ജെനറേഷന് സിനിമകളെ അടച്ച് വിമര്‍ശിക്കുകയല്ല ഞാന്‍. മറിച്ച്, ന്യൂ ജെനറേഷന് സിനിമകളില്‍ കാണുന്ന ചില പ്രവണതകളെ എതിര്‍ത്തു എന്ന് മാത്രം. ഞാന്‍ 'ട്രാഫിക്ക്' സിനിമ കണ്ടതാണ്. 'ആമേന്‍' കണ്ടതാണ്. ഏറ്റവും അവസാനമായി 'നേരം' എന്നാ സിനിമയും കണ്ടു.
      http://bhraanthanchintha.blogspot.in/2013/05/blog-post_28.html
      ഇതെല്ലാം എനിക്കിഷ്ടപ്പെട്ടു. ന്യൂ ജെനറേഷന് എന്നാ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സിനിമകളാണല്ലോ ഇവയൊക്കെ. എന്തെങ്കിലും തോന്നിയത് എഴുതി എങ്ങനെയെങ്കിലും ചിത്രീകരിച്ച് പടച്ചു വിടുന്നതല്ല സിനിമ. ഏതു തരം സിനിമയാണ് എങ്കിലും സിനിമയ്ക്ക് ആത്മാവ് ഉണ്ടാവണം. നല്ല കഥയും തിരക്കഥയും സംവിധാനവും വേണം. മാറ്റങ്ങള്‍ വേണം, എല്ലാത്തിലും. കാരണം, നമ്മുടെ ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും എല്ലാം മാറുകയാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ജീവിത സാഹചര്യമല്ല ഇന്ന്. അതിനനുസരിച്ച് സിനിമയും മാറണം. നല്ല മാറ്റങ്ങള്‍ വരട്ടെ. അങ്ങനെ സിനിമ വളരട്ടെ.

      Delete