ഞങ്ങൾ ഒരുമിച്ചിരിക്കുകയായിരുന്നു. പെട്ടെന്നവൾ ചോദിച്ചു-
"നീ സിഗെരെറ്റ് വലിയ്ക്കുമോ?"
'എന്തു പറയണം?'
ഞാൻ ആലോചിച്ചു.
ഒരൽപം പരുങ്ങലോടെ ഞാൻ മൂളി, 'ഉവ്വ്' എന്ന അർത്ഥത്തിൽ.
അവൾ കുറച്ചു നേരം മിണ്ടാതിരുന്നു.
"ങാ, ആണുങ്ങളായാൽ അതൊക്കെയുണ്ടാവും"
വീണ്ടും അവൾ ചോദിച്ചു-
"കള്ള് കുടിയ്ക്കുമോ?"
ഒട്ടും ആലോചിച്ചില്ല, മൂളി.
അപ്പോഴും അവൾ കുറച്ചു നേരം മിണ്ടാതിരുന്നു.
"ങാ, അതും ഉണ്ടാവും"
കുറച്ചു കഴിഞ്ഞ് വീണ്ടും അവൾ ചോദിച്ചു,
"പെണ്ണ് പിടിയും ഉണ്ടോ?"
ആദ്യത്തെ രണ്ടു ചോദ്യങ്ങളിൽ നിന്നു തന്നെ എനിയ്ക്ക് അവളെ മനസ്സിലായി. അതു കൊണ്ട് ഞാനൊരു കള്ളം പറഞ്ഞു.
"ഇല്ല"
സ്പഷ്ടമായിത്തന്നെ പറഞ്ഞു.
ഞാനവളെ ഒളി കണ്ണിട്ട് ഒന്നു നോക്കി, അവൾ ഭാവഭേദമില്ലാതെ ഇരിക്കുകയാണ്.
പതിയെ അവൾ എന്റെ തോളിലേക്ക് ചാഞ്ഞു. എന്നിട്ട് മെല്ലെ പറഞ്ഞു-
"എനിക്കറിയാം, ഞാനായിരിയ്ക്കും നിന്റെ ജീവിതത്തിലെ ഒരേയൊരു പെണ്ണെന്ന്"
അപ്പോൾ എന്റെ മനസ്സിൽ മനസാക്ഷിയെ പറ്റിച്ച സന്തോഷം നിറഞ്ഞു കവിയുകയായിരുന്നു.
(ഇത് വെറുമൊരു കഥയാണേ, കലഹമുണ്ടാക്കരുത് :P)
"നീ സിഗെരെറ്റ് വലിയ്ക്കുമോ?"
'എന്തു പറയണം?'
ഞാൻ ആലോചിച്ചു.
ഒരൽപം പരുങ്ങലോടെ ഞാൻ മൂളി, 'ഉവ്വ്' എന്ന അർത്ഥത്തിൽ.
അവൾ കുറച്ചു നേരം മിണ്ടാതിരുന്നു.
"ങാ, ആണുങ്ങളായാൽ അതൊക്കെയുണ്ടാവു
വീണ്ടും അവൾ ചോദിച്ചു-
"കള്ള് കുടിയ്ക്കുമോ?"
ഒട്ടും ആലോചിച്ചില്ല, മൂളി.
അപ്പോഴും അവൾ കുറച്ചു നേരം മിണ്ടാതിരുന്നു.
"ങാ, അതും ഉണ്ടാവും"
കുറച്ചു കഴിഞ്ഞ് വീണ്ടും അവൾ ചോദിച്ചു,
"പെണ്ണ് പിടിയും ഉണ്ടോ?"
ആദ്യത്തെ രണ്ടു ചോദ്യങ്ങളിൽ നിന്നു തന്നെ എനിയ്ക്ക് അവളെ മനസ്സിലായി. അതു കൊണ്ട് ഞാനൊരു കള്ളം പറഞ്ഞു.
"ഇല്ല"
സ്പഷ്ടമായിത്തന്
ഞാനവളെ ഒളി കണ്ണിട്ട് ഒന്നു നോക്കി, അവൾ ഭാവഭേദമില്ലാതെ ഇരിക്കുകയാണ്.
പതിയെ അവൾ എന്റെ തോളിലേക്ക് ചാഞ്ഞു. എന്നിട്ട് മെല്ലെ പറഞ്ഞു-
"എനിക്കറിയാം, ഞാനായിരിയ്ക്കും
അപ്പോൾ എന്റെ മനസ്സിൽ മനസാക്ഷിയെ പറ്റിച്ച സന്തോഷം നിറഞ്ഞു കവിയുകയായിരുന്ന
(ഇത് വെറുമൊരു കഥയാണേ, കലഹമുണ്ടാക്കരുത
ഇതുപോലുള്ള കഥ മുൻപും വായിച്ചിരുന്നു എന്ന് തോന്നുന്നു
ReplyDeleteഇതാണ് ശെരിക്കും ഫ്രേമം....... :p
തന്നേ? :P
Delete