ഞാൻ ഒരു പഴഞ്ചനാണെന്നു തോന്നിയിട്ടുണ്ട്, പലപ്പോഴും. ഇപ്പോഴത്തെ ന്യൂ ജെനറേഷൻ സ്റ്റൈൽ ഒന്നും എനിക്കിതു വരെ ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല. ഞാൻ ആകോണിനെയും ജസ്റ്റിൻ ബീബെറിനെയുമൊന്നും കേൾക്കാറില്ല. ആകോൺ ആരാണെന്നറിഞ്ഞത് 'റാവൺ' എന്ന ഹിന്ദിച്ചിത്രത്തിൽ അദ്ദേഹം പാടിയ പാട്ട് കേട്ടതിനു ശേഷമാണ്. ഷാകിറയെക്കുറിച്ച് അറിഞ്ഞത് 'വക്കാ വക്ക'യ്ക്കു ശേഷവും. ജസ്റ്റിൻ ബീബെറിനെക്കുറിച്ചൊക്കെ അറിഞ്ഞത് ഫേസ്ബുക്കിലെ ന്യൂ ജെനെറേഷൻ പിള്ളേരുടെ പ്രൊഫൈൽ കണ്ടതിനു ശേഷമാണ്. എങ്കിലും ഇപ്പോഴും ഞാൻ കേൾക്കുന്നത് മെലഡിയും മറ്റുമാണ്. മുകളിൽ പറഞ്ഞതൊന്നും എനിക്ക് ദഹിക്കില്ല. ന്യൂ ജെനെറേഷൻ സിനിമകളൊന്നും എനിക്ക് ഇഷ്ടമല്ല. സത്യത്തിൽ അങ്ങനെയൊരു കാറ്റഗറി ഉണ്ടെന്നു മനസ്സിലായത് 'ട്രിവാണ്ട്രം ലോഡ്ജ്' കണ്ടതിനു ശേഷമാണ്. പിന്നെ ഇതു വരെ ആ വിഭാഗം സിനിമകൾ കണ്ടിട്ടില്ല. പാന്റ് എത്ര ഇറക്കിയിട്ടാലും ഷർട്ട് എങ്ങനെയൊക്കെ ഇൻസെർട് ചെയ്താലും എനിക്കൊരു ഫ്രീക് ലുക്ക് വരാറില്ല. മാക്സിമം ശ്രമിക്കുന്നുണ്ട്, നടക്കുന്നില്ല. ഞാനീ പഴയ ആൾക്കാരുടെ കൂടെ, സ്വപ്നങ്ങൾക്ക് സന്തോഷത്തോടെ കടിഞ്ഞാണിട്ടു കൊണ്ട്, പഴയ പാട്ടുകൾ കേട്ട് ഇങ്ങനെ.... ജീവിതം ഒന്നല്ലേയുള്ളൂ, ഇങ്ങനെ തന്നെ അങ്ങു പോട്ടെ.
No comments:
Post a Comment