കോട്ടയത്തു നിന്ന് തിക്കിത്തിരക്കിയാണ് ട്രെയിനിൽ കയറിയത്. ലോകൽ കമ്പാർട്ട്‌മന്റ് ആയിട്ടു പോലും ട്രെയിനിൽ വലിയ തിരക്കില്ല. പെട്ടെന്ന് ഒരു സീറ്റിലേക്ക് ഇരുന്നു. ആരൊക്കെയോ അടുത്ത് വന്നിരുന്നു. പെട്ടെന്നു തന്നെ സീറ്റുകളൊക്കെ നിറഞ്ഞു. ട്രെയിൻ നീങ്ങിയപ്പോഴാണ് അടുത്തിരിക്കുന്നവരെ ശ്രദ്ധിക്കുന്നത്.
എന്റെ വലതുവശത്ത് ഇരിക്കുന്ന തടിച്ച ആളുടെ മൊബൈൽ നിർത്താതെ ചിലച്ചു കൊണ്ടിരിക്കുന്നു. ഇടക്കൊക്കെ അയാൾ ഉറക്കെ ഫോണിൽ സംസാരിക്കുന്നുമുണ്ടായിരുന്നു.
"ങാ, റ്റ്വെന്റി ലാക്സിന്റെ ഡീലായിരുന്നെടാ"
"ഏയ്, 2 ക്രോർസേയുള്ളൂ"
ഏതോ വലിയ പുള്ളി ആണെന്നു മനസ്സിലായി. അയാളുടെ തൊട്ടടുത്ത് ജനാലയോടു ചേർന്ന് ഒരു തടിച്ച സ്ത്രീ, അയാളുടെ ഭാര്യ ആണെന്നു തോന്നുന്നു. രണ്ടു പേരും പരസ്പരം പരിചയമില്ലാത്തവരെപ്പോലെയാണ് ഇരിപ്പ്. ആ സ്ത്രീ ജനലിനു പുറത്തെ കാഴ്ചകളിൽ വ്യാപൃതയാണ്.
എന്റെ ഇടതു വശത്ത് മൂന്നു പേർ. ഹിന്ദിക്കാരാണെന്നു തോന്നുന്നു. മൂവരും ഇയർ ഫോൺ വെച്ച് നല്ല ഉറക്കമാണ്. പാട്ട് പുറത്തേക്ക് കേൾക്കാം. പഴയ ഏതോ ഹിന്ദിപ്പാട്ടാണ്.
നേരെ എതിർവശത്തെ സീറ്റിൽ ജനാലക്കരികിൽ മൊബൈലിൽ കണ്ണു നട്ട് ഒരു ചെറുപ്പക്കാരൻ. തൊട്ടരികെ അതു പോലെ തന്നെ വേറൊരാൾ. രണ്ടു പേരും സുഹൃത്തുക്കളാണെന്നു തോന്നുന്നു. അയാളുടെ അടുത്തിരിക്കുന്നത് ഒരു വയസ്സനാണ്. ഇടക്കിടക്ക് വായിൽ നിറയുന്ന മുറുക്കാൻ തുപ്പാൻ വേണ്ടി അയാൾ ഏങ്ങി ജനലിനരികിലേക്ക് വരുമ്പോൾ മറ്റു രണ്ടു പേരും ഈർഷ്യയോടെ അയാളെ നോക്കുന്നുണ്ടായിരുന്നു. വയസ്സന്റെ അടുത്ത് ഒരു സ്ത്രീ ഇരിപ്പുണ്ട്. അവർ ഹാൻഡ് ബാഗ് മടിയിലേക്ക് ഉറക്കമാണ്. അവരുടെ അടുത്ത് ഇടയ്ക്കിടയ്ക്ക് ഉറക്കത്തിൽ നിന്നും ഞെട്ടിയുണരുന്ന ഒരാൾ. ഉണർന്നിട്ട് എന്തോ പിറുപിറുത്തതിനു ശേഷം അയാൾ വീണ്ടും ഉറക്കത്തിലേക്ക് വീഴും.അയാളുടെ അടുത്ത് സീറ്റിന്റെ ഏറ്റവും അരികിൽ ഒരു തമിഴത്തി. കയ്യിൽ ഒരു കുഞ്ഞുണ്ട്. കുറേയധികം വലിയ ഭാണ്ടക്കെട്ടുകൾ പലയിടങ്ങളിലായി അവർ തള്ളി വെച്ചു. അവർ എപ്പോഴും ആ കുട്ടിയെ താലോലിച്ചു കൊണ്ടിരുന്നു.
കായംകുളം എത്തിയപ്പോൾ ഞാനും തമിഴത്തിയും ഹിന്ദിക്കാരുമൊഴികെ ബാക്കിയെല്ലാവരും ഇറങ്ങി. സീറ്റുകൾ കുറേ കാലിയായി. ഞാൻ ജനലിനരികിലേക്ക് നീങ്ങിയിരുന്നു. കായംകുളത്തു നിന്ന് കയറാനും ഒരുപാട് പേരുണ്ടായിരുന്നു. സീറ്റുകൾ വീണ്ടും നിറഞ്ഞു. എത്ര പെട്ടെന്നാണ് ജീവിതം മാറുന്നത്! എന്റെ നേരെ എതിർവശത്ത് ജനാലയ്ക്കരികെ ഒരു കൊച്ചു പെൺകുട്ടിയും അവളുടെ അമ്മയെന്നു തോന്നിക്കുന്ന ഒരു സ്ത്രീയും വന്നിരുന്നു. അവർ കേറിയ പാടെ സീറ്റിൽ ചാരിക്കിടന്ന് ഉറങ്ങാൻ തുടങ്ങി. ഒരു സാരി വാരിച്ചുറ്റിയിട്ടുണ്ട്. നെറ്റിയിൽ കുങ്കുമവും അലക്ഷ്യമായി പരന്നു കിടന്നു.
ഞാൻ ആ പെൺകുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു. പത്ത് വയസ്സിനപ്പുറം പ്രായമില്ല. നീണ്ട തലമുടി ഇരുവശത്തേക്കും ഭംഗിയായി ചീകി വെച്ചിരിക്കുന്നു. ഒരു ചുവന്ന മിഡിയും ടോപ്പുമാണ് വേഷം. നെറ്റിയിൽ ചെറിയൊരു പൊട്ട്. ഓമനത്വം നിറഞ്ഞ മുഖം. പിടഞ്ഞു കൊണ്ടിരിക്കുന്ന ആ കണ്ണുകൾ അവൾ ആരെയോ ഭയപ്പെടുന്നു എന്ന് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.
അവൾ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. അവളെ കണ്ടപ്പോൾ എനിക്ക് എന്റെ അനിയത്തിയെയാണ് ഓർമ വന്നത്. ഒരുപാട് സംസാരിക്കുന്ന, എന്നെ ഒത്തിരി സ്നേഹിക്കുന്ന എന്റെ അനിയത്തി.
ആ കുട്ടി പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. എങ്കിലും അവളുടെ നോട്ടം ഒരിടത്ത് ഉറയ്ക്കുന്നില്ല. കണ്ണുകൾ ഉഴറി നടക്കുന്നു. പലയിടത്തായി അവളുടെ നോട്ടം പാറിവീഴുന്നുണ്ടായിരുന്നു. ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ അവൾ അസ്വസ്ഥയായി.
എന്റെ നേരെ അവൾ ഒന്ന് പാളി നോക്കി. ഞാനൊന്ന് ചിരിച്ചു. അവൾ പെട്ടെന്ന് ഭീതിയോടെ അമ്മയെ നോക്കി. അവർ ഉറക്കമാണ്. വീണ്ടും അവൾ എന്റെ മുഖത്തേക്ക് നോക്കി. അവൾ ആരെയോ പേടിക്കുന്നുണ്ടായിരുന്നു. വീണ്ടും അവൾ പുറത്തേക്ക് നോക്കി. എനിക്ക് കൗതുകം തോന്നി.
അടുത്ത സ്റ്റേഷനെത്തിയപ്പോൾ പുറത്ത് ഫ്രൂട്ടി വിൽപനയുമായി ഒരാൾ.
അവൾക്ക് ഫ്രൂട്ടി വേണം. അമ്മയെ വിളിച്ചിട്ട് അവർ അറിയുന്നു പോലുമില്ല.
ഞാൻ ഒരു ഫ്രൂട്ടി വാങ്ങി.
അവൾ എന്നെ ശ്രദ്ധിച്ചു. ഞാൻ ഫ്രൂട്ടി അവൾക്ക് നേരെ നീട്ടി. അവൾ പെട്ടെന്ന് അനുവാദം വാങ്ങാനെന്ന വണ്ണം അമ്മയുടെ മുഖത്തേക്ക് നോക്കി. അവർ ഉറക്കമാണ്. അവൾ തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി. 'വാങ്ങിച്ചോളൂ' എന്ന് ഞാൻ ആംഗ്യം കാണിച്ചു. അവൾ മെല്ലെ, മടിച്ചു മടിച്ച് എന്റെ കയ്യിൽ നിന്നും ഫ്രൂട്ടി വാങ്ങി. ഒരു ചെറുപുഞ്ചിരി അവളുടെ മുഖത്ത് വിടർന്നു. ഫ്രൂട്ടി അവൾക്ക് പൊട്ടിക്കാൻ അറിയില്ല. ഇത്തവണ അവൾ എന്നെയാണ് നോക്കിയത്. ഞാൻ ഫ്രൂട്ടി വാങ്ങി പൊട്ടിച്ച് സ്ട്രോ ഇട്ട് കൊടുത്തു. നേർത്ത ഒരു പുഞ്ചിരിയോടെ അത് വാങ്ങിയ അവൾ അത് മുഴുവൻ കുടിച്ചു. ജനാലയിലൂടെ ഫ്രൂട്ടി കവർ പുറത്തേക്കെറിഞ്ഞ അവൾ എന്നെ നോക്കി ചിരിച്ചു.
"ഹേയ്, എന്താ മോൾടെ പേര്?"
മുന്നോട്ടാഞ്ഞ് ഞാൻ ചോദിച്ചു.
"ശ്രീലക്ഷ്മി" അവളുടെ ഭയം പോയിരുന്നു.
"ശ്രീലക്ഷ്മിയെപ്പോലെ എനിക്കുമുണ്ട് ഒരു അനിയത്തി"
അവൾ നിറഞ്ഞ് ചിരിച്ചു.
"ഇത് അമ്മയാണോ?"
അവളുടെ അടുത്തിരുന്നുറങ്ങുന്ന സ്ത്രീയെ ചൂണ്ടി ഞാൻ ചോദിച്ചു.
"ങും"
"എങ്ങോട്ടാ പോണേ?"
"കന്യാകുമാരി"
"അവിടെ എന്താ?"
"എന്റെ അമ്മായിയുടെ വീട്ടിലേക്ക് പോവ്വാ"
പെട്ടെന്ന് അവൾ എഴുന്നേറ്റ് എന്റെ അടുത്ത് ജനലിനരികിൽ വന്നിരുന്നു.
"നേരത്തെ എന്തിനാ എന്നെക്കണ്ടപ്പോ പേടിച്ചത്?"
അവൾ കുറച്ചു സമയം നിശബ്ദയായി.
"എന്റെ ചേട്ടനെ എനിക്ക് പേടിയാ"
"എന്നെയും പേടിയാണോ?"
"ഇല്ല"
ഒരു ചെറിയ ചിരിയോടെ അവൾ പറഞ്ഞു.
"എന്തിനാ ചേട്ടനെ പേടിക്കുന്നത്?"
"എന്റെ ചേട്ടൻ എന്നെ എപ്പഴും ഉപദ്രവിക്കും."
"അയ്യോ, അത് തമാശക്കാവും"
"അല്ല, അല്ല"
അവൾ നിഷേധാർത്ഥ്ത്തിൽ തലയാട്ടി.
"ചേട്ടൻ എന്താ ചെയ്യണേ?"
"പഠിക്കുവാ, പ്ലസ് വണ്ണിൽ. എനിക്ക് ചേട്ടനെ ഇഷ്ടമല്ല. ചേട്ടൻ ചീത്തയാ"
"സ്വന്തം ചേട്ടനല്ലേ? അങ്ങനൊക്കെ പറയാമോ?"
അവൾ പെട്ടെന്ന് ഒരു മറുചോദ്യം ചോദിച്ചു.
"ചേട്ടന്റെ അനിയത്തിയെ ചേട്ടൻ ഉപദ്രവിക്ക്കുമോ?"
"പിന്നേ... ഞാൻ അവളെ നുള്ളും, അടിക്കും. അവളെന്നെയും..."
അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.
"ഞാൻ അമ്മായിയുടെ വീട്ടിൽ നിന്നാ ഇനി പഠിക്കണേ. ഞാൻ വീട്ടിലേക്ക് വരില്ല"
"അതെന്താ?"
"എനിക്ക് ചേട്ടനെ പേടിയാ. എന്റെ ചേട്ടൻ ചീത്തയാ"
കാരണം ചോ ദിക്കുന്നതിനു മുൻപേ അവൾ സാവധാനം പറഞ്ഞു.
"എന്റെ ചേട്ടൻ എന്നെ മൊബൈലിൽ എന്തൊക്കെയോ വീഡിയോ കാണിക്കും. എന്നിട്ട്..."
അവൾ അർദ്ധോക്തിയിൽ നിർത്തി.
ഹൃദയത്തിൽ ആരോ കാരമുള്ളു കൊണ്ട് വരഞ്ഞതു പോലെ തോന്നി എനിക്ക്. ഞങ്ങൾക്കിടയിൽ അകലം വർധിക്കുന്നതു പോലെ. അടുത്തിരുന്നിട്ടും കാതങ്ങൾ അകലെയാണ് ഞങ്ങളെന്നു തോന്നി.
അവൾ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാനൊന്നും കേട്ടില്ല. എന്റെ പ്രജ്ഞ നശിക്കുന്നതു പോലെ.
തിരുവനന്തപുരത്ത് ഇറങ്ങാൻ തുടങ്ങുമ്പോൾ അവൽ ചോദിച്ചു.
"ചേട്ടൻ പോവ്വാ?"
"ങും"
എനിക്കൊന്ന് മൂളാനേ കഴിഞ്ഞുള്ളൂ.
ട്രെയിനിൽ നിന്നിറങ്ങി ജനാലക്കരികിൽ എത്തിയപ്പോൾ അവൾ വിളിച്ചു. ഞാൻ അരികിലേക്ക് ചെന്നു.
"ചേട്ടന്റെ പേരെന്താ?"
ഞാൻ ഒന്നും പറഞ്ഞില്ല.
ഒരു പുഞ്ചിരി കൊണ്ട് മറച്ചു പിടിക്കാൻ കഴിയാത്ത ഹൃദയ വ്യഥയോടെ ഞാൻ അവളുടെ കവിളിൽ മൃദുവായി ഒന്നു തട്ടിയ ശേഷം നടന്നകന്നു.
എന്റെ വലതുവശത്ത് ഇരിക്കുന്ന തടിച്ച ആളുടെ മൊബൈൽ നിർത്താതെ ചിലച്ചു കൊണ്ടിരിക്കുന്നു. ഇടക്കൊക്കെ അയാൾ ഉറക്കെ ഫോണിൽ സംസാരിക്കുന്നുമുണ്ടായിരുന്നു.
"ങാ, റ്റ്വെന്റി ലാക്സിന്റെ ഡീലായിരുന്നെടാ"
"ഏയ്, 2 ക്രോർസേയുള്ളൂ"
ഏതോ വലിയ പുള്ളി ആണെന്നു മനസ്സിലായി. അയാളുടെ തൊട്ടടുത്ത് ജനാലയോടു ചേർന്ന് ഒരു തടിച്ച സ്ത്രീ, അയാളുടെ ഭാര്യ ആണെന്നു തോന്നുന്നു. രണ്ടു പേരും പരസ്പരം പരിചയമില്ലാത്തവരെപ്പോലെയാണ് ഇരിപ്പ്. ആ സ്ത്രീ ജനലിനു പുറത്തെ കാഴ്ചകളിൽ വ്യാപൃതയാണ്.
എന്റെ ഇടതു വശത്ത് മൂന്നു പേർ. ഹിന്ദിക്കാരാണെന്നു തോന്നുന്നു. മൂവരും ഇയർ ഫോൺ വെച്ച് നല്ല ഉറക്കമാണ്. പാട്ട് പുറത്തേക്ക് കേൾക്കാം. പഴയ ഏതോ ഹിന്ദിപ്പാട്ടാണ്.
നേരെ എതിർവശത്തെ സീറ്റിൽ ജനാലക്കരികിൽ മൊബൈലിൽ കണ്ണു നട്ട് ഒരു ചെറുപ്പക്കാരൻ. തൊട്ടരികെ അതു പോലെ തന്നെ വേറൊരാൾ. രണ്ടു പേരും സുഹൃത്തുക്കളാണെന്നു തോന്നുന്നു. അയാളുടെ അടുത്തിരിക്കുന്നത് ഒരു വയസ്സനാണ്. ഇടക്കിടക്ക് വായിൽ നിറയുന്ന മുറുക്കാൻ തുപ്പാൻ വേണ്ടി അയാൾ ഏങ്ങി ജനലിനരികിലേക്ക് വരുമ്പോൾ മറ്റു രണ്ടു പേരും ഈർഷ്യയോടെ അയാളെ നോക്കുന്നുണ്ടായിരുന്നു. വയസ്സന്റെ അടുത്ത് ഒരു സ്ത്രീ ഇരിപ്പുണ്ട്. അവർ ഹാൻഡ് ബാഗ് മടിയിലേക്ക് ഉറക്കമാണ്. അവരുടെ അടുത്ത് ഇടയ്ക്കിടയ്ക്ക് ഉറക്കത്തിൽ നിന്നും ഞെട്ടിയുണരുന്ന ഒരാൾ. ഉണർന്നിട്ട് എന്തോ പിറുപിറുത്തതിനു ശേഷം അയാൾ വീണ്ടും ഉറക്കത്തിലേക്ക് വീഴും.അയാളുടെ അടുത്ത് സീറ്റിന്റെ ഏറ്റവും അരികിൽ ഒരു തമിഴത്തി. കയ്യിൽ ഒരു കുഞ്ഞുണ്ട്. കുറേയധികം വലിയ ഭാണ്ടക്കെട്ടുകൾ പലയിടങ്ങളിലായി അവർ തള്ളി വെച്ചു. അവർ എപ്പോഴും ആ കുട്ടിയെ താലോലിച്ചു കൊണ്ടിരുന്നു.
കായംകുളം എത്തിയപ്പോൾ ഞാനും തമിഴത്തിയും ഹിന്ദിക്കാരുമൊഴികെ ബാക്കിയെല്ലാവരും ഇറങ്ങി. സീറ്റുകൾ കുറേ കാലിയായി. ഞാൻ ജനലിനരികിലേക്ക് നീങ്ങിയിരുന്നു. കായംകുളത്തു നിന്ന് കയറാനും ഒരുപാട് പേരുണ്ടായിരുന്നു. സീറ്റുകൾ വീണ്ടും നിറഞ്ഞു. എത്ര പെട്ടെന്നാണ് ജീവിതം മാറുന്നത്! എന്റെ നേരെ എതിർവശത്ത് ജനാലയ്ക്കരികെ ഒരു കൊച്ചു പെൺകുട്ടിയും അവളുടെ അമ്മയെന്നു തോന്നിക്കുന്ന ഒരു സ്ത്രീയും വന്നിരുന്നു. അവർ കേറിയ പാടെ സീറ്റിൽ ചാരിക്കിടന്ന് ഉറങ്ങാൻ തുടങ്ങി. ഒരു സാരി വാരിച്ചുറ്റിയിട്ടുണ്ട്. നെറ്റിയിൽ കുങ്കുമവും അലക്ഷ്യമായി പരന്നു കിടന്നു.
ഞാൻ ആ പെൺകുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു. പത്ത് വയസ്സിനപ്പുറം പ്രായമില്ല. നീണ്ട തലമുടി ഇരുവശത്തേക്കും ഭംഗിയായി ചീകി വെച്ചിരിക്കുന്നു. ഒരു ചുവന്ന മിഡിയും ടോപ്പുമാണ് വേഷം. നെറ്റിയിൽ ചെറിയൊരു പൊട്ട്. ഓമനത്വം നിറഞ്ഞ മുഖം. പിടഞ്ഞു കൊണ്ടിരിക്കുന്ന ആ കണ്ണുകൾ അവൾ ആരെയോ ഭയപ്പെടുന്നു എന്ന് വിളിച്ചറിയിക്കുന്നുണ്ടായിരുന്ന
അവൾ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. അവളെ കണ്ടപ്പോൾ എനിക്ക് എന്റെ അനിയത്തിയെയാണ് ഓർമ വന്നത്. ഒരുപാട് സംസാരിക്കുന്ന, എന്നെ ഒത്തിരി സ്നേഹിക്കുന്ന എന്റെ അനിയത്തി.
ആ കുട്ടി പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. എങ്കിലും അവളുടെ നോട്ടം ഒരിടത്ത് ഉറയ്ക്കുന്നില്ല. കണ്ണുകൾ ഉഴറി നടക്കുന്നു. പലയിടത്തായി അവളുടെ നോട്ടം പാറിവീഴുന്നുണ്ടായിരുന്നു. ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ അവൾ അസ്വസ്ഥയായി.
എന്റെ നേരെ അവൾ ഒന്ന് പാളി നോക്കി. ഞാനൊന്ന് ചിരിച്ചു. അവൾ പെട്ടെന്ന് ഭീതിയോടെ അമ്മയെ നോക്കി. അവർ ഉറക്കമാണ്. വീണ്ടും അവൾ എന്റെ മുഖത്തേക്ക് നോക്കി. അവൾ ആരെയോ പേടിക്കുന്നുണ്ടായിരുന്നു. വീണ്ടും അവൾ പുറത്തേക്ക് നോക്കി. എനിക്ക് കൗതുകം തോന്നി.
അടുത്ത സ്റ്റേഷനെത്തിയപ്പോൾ പുറത്ത് ഫ്രൂട്ടി വിൽപനയുമായി ഒരാൾ.
അവൾക്ക് ഫ്രൂട്ടി വേണം. അമ്മയെ വിളിച്ചിട്ട് അവർ അറിയുന്നു പോലുമില്ല.
ഞാൻ ഒരു ഫ്രൂട്ടി വാങ്ങി.
അവൾ എന്നെ ശ്രദ്ധിച്ചു. ഞാൻ ഫ്രൂട്ടി അവൾക്ക് നേരെ നീട്ടി. അവൾ പെട്ടെന്ന് അനുവാദം വാങ്ങാനെന്ന വണ്ണം അമ്മയുടെ മുഖത്തേക്ക് നോക്കി. അവർ ഉറക്കമാണ്. അവൾ തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി. 'വാങ്ങിച്ചോളൂ' എന്ന് ഞാൻ ആംഗ്യം കാണിച്ചു. അവൾ മെല്ലെ, മടിച്ചു മടിച്ച് എന്റെ കയ്യിൽ നിന്നും ഫ്രൂട്ടി വാങ്ങി. ഒരു ചെറുപുഞ്ചിരി അവളുടെ മുഖത്ത് വിടർന്നു. ഫ്രൂട്ടി അവൾക്ക് പൊട്ടിക്കാൻ അറിയില്ല. ഇത്തവണ അവൾ എന്നെയാണ് നോക്കിയത്. ഞാൻ ഫ്രൂട്ടി വാങ്ങി പൊട്ടിച്ച് സ്ട്രോ ഇട്ട് കൊടുത്തു. നേർത്ത ഒരു പുഞ്ചിരിയോടെ അത് വാങ്ങിയ അവൾ അത് മുഴുവൻ കുടിച്ചു. ജനാലയിലൂടെ ഫ്രൂട്ടി കവർ പുറത്തേക്കെറിഞ്ഞ അവൾ എന്നെ നോക്കി ചിരിച്ചു.
"ഹേയ്, എന്താ മോൾടെ പേര്?"
മുന്നോട്ടാഞ്ഞ് ഞാൻ ചോദിച്ചു.
"ശ്രീലക്ഷ്മി" അവളുടെ ഭയം പോയിരുന്നു.
"ശ്രീലക്ഷ്മിയെപ്പോലെ എനിക്കുമുണ്ട് ഒരു അനിയത്തി"
അവൾ നിറഞ്ഞ് ചിരിച്ചു.
"ഇത് അമ്മയാണോ?"
അവളുടെ അടുത്തിരുന്നുറങ്ങുന്ന സ്ത്രീയെ ചൂണ്ടി ഞാൻ ചോദിച്ചു.
"ങും"
"എങ്ങോട്ടാ പോണേ?"
"കന്യാകുമാരി"
"അവിടെ എന്താ?"
"എന്റെ അമ്മായിയുടെ വീട്ടിലേക്ക് പോവ്വാ"
പെട്ടെന്ന് അവൾ എഴുന്നേറ്റ് എന്റെ അടുത്ത് ജനലിനരികിൽ വന്നിരുന്നു.
"നേരത്തെ എന്തിനാ എന്നെക്കണ്ടപ്പോ പേടിച്ചത്?"
അവൾ കുറച്ചു സമയം നിശബ്ദയായി.
"എന്റെ ചേട്ടനെ എനിക്ക് പേടിയാ"
"എന്നെയും പേടിയാണോ?"
"ഇല്ല"
ഒരു ചെറിയ ചിരിയോടെ അവൾ പറഞ്ഞു.
"എന്തിനാ ചേട്ടനെ പേടിക്കുന്നത്?"
"എന്റെ ചേട്ടൻ എന്നെ എപ്പഴും ഉപദ്രവിക്കും."
"അയ്യോ, അത് തമാശക്കാവും"
"അല്ല, അല്ല"
അവൾ നിഷേധാർത്ഥ്ത്തിൽ തലയാട്ടി.
"ചേട്ടൻ എന്താ ചെയ്യണേ?"
"പഠിക്കുവാ, പ്ലസ് വണ്ണിൽ. എനിക്ക് ചേട്ടനെ ഇഷ്ടമല്ല. ചേട്ടൻ ചീത്തയാ"
"സ്വന്തം ചേട്ടനല്ലേ? അങ്ങനൊക്കെ പറയാമോ?"
അവൾ പെട്ടെന്ന് ഒരു മറുചോദ്യം ചോദിച്ചു.
"ചേട്ടന്റെ അനിയത്തിയെ ചേട്ടൻ ഉപദ്രവിക്ക്കുമോ?"
"പിന്നേ... ഞാൻ അവളെ നുള്ളും, അടിക്കും. അവളെന്നെയും..."
അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.
"ഞാൻ അമ്മായിയുടെ വീട്ടിൽ നിന്നാ ഇനി പഠിക്കണേ. ഞാൻ വീട്ടിലേക്ക് വരില്ല"
"അതെന്താ?"
"എനിക്ക് ചേട്ടനെ പേടിയാ. എന്റെ ചേട്ടൻ ചീത്തയാ"
കാരണം ചോ
"എന്റെ ചേട്ടൻ എന്നെ മൊബൈലിൽ എന്തൊക്കെയോ വീഡിയോ കാണിക്കും. എന്നിട്ട്..."
അവൾ അർദ്ധോക്തിയിൽ നിർത്തി.
ഹൃദയത്തിൽ ആരോ കാരമുള്ളു കൊണ്ട് വരഞ്ഞതു പോലെ തോന്നി എനിക്ക്. ഞങ്ങൾക്കിടയിൽ അകലം വർധിക്കുന്നതു പോലെ. അടുത്തിരുന്നിട്ടും കാതങ്ങൾ അകലെയാണ് ഞങ്ങളെന്നു തോന്നി.
അവൾ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാനൊന്നും കേട്ടില്ല. എന്റെ പ്രജ്ഞ നശിക്കുന്നതു പോലെ.
തിരുവനന്തപുരത്ത് ഇറങ്ങാൻ തുടങ്ങുമ്പോൾ അവൽ ചോദിച്ചു.
"ചേട്ടൻ പോവ്വാ?"
"ങും"
എനിക്കൊന്ന് മൂളാനേ കഴിഞ്ഞുള്ളൂ.
ട്രെയിനിൽ നിന്നിറങ്ങി ജനാലക്കരികിൽ എത്തിയപ്പോൾ അവൾ വിളിച്ചു. ഞാൻ അരികിലേക്ക് ചെന്നു.
"ചേട്ടന്റെ പേരെന്താ?"
ഞാൻ ഒന്നും പറഞ്ഞില്ല.
ഒരു പുഞ്ചിരി കൊണ്ട് മറച്ചു പിടിക്കാൻ കഴിയാത്ത ഹൃദയ വ്യഥയോടെ ഞാൻ അവളുടെ കവിളിൽ മൃദുവായി ഒന്നു തട്ടിയ ശേഷം നടന്നകന്നു.
ശെരിക്കും നടന്നതാണോ, ഹൊ!
ReplyDeleteഎന്തൊരു സമൂഹം അല്ലേ
കോട്ടയത്തു നിന്നും തിരുവനന്തപുരം വരെയുള്ള ട്രെയിന്‍ യാത്രയില്‍ സംഭവിച്ചതാണ് ഇത്. എന്തൊരു മനുഷ്യര്‍!
Deleteയാഥാര്‍ത്ഥ്യങ്ങള്‍ എന്നത് കെട്ടുകഥകളേക്കാള്‍ ഭീതിജനകമാണ്.
ReplyDeleteകെട്ടുകഥകള്‍ക്ക് ഒരു നേര് ഉണ്ട്.
Delete